ടോളില്‍ നിന്നും രക്ഷപ്പെടാന്‍ കാറില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ബോര്‍ഡ് ; ഉടമസ്ഥന്‍ പിടിയില്‍

ജീഡിമെട്‌ലയില്‍ നിന്നുള്ള ട്രാഫിക് പൊലീസ് സംഘമാണ് തട്ടിപ്പ് നടത്തിയ കാര്‍ കണ്ടെത്തിയത്
ടോളില്‍ നിന്നും രക്ഷപ്പെടാന്‍ കാറില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ബോര്‍ഡ് ; ഉടമസ്ഥന്‍ പിടിയില്‍

ഹൈദരാബാദ്: ടോള്‍പിരിവില്‍ നിന്നും രക്ഷ നേടാന്‍ ആളുകള്‍ പലവിധ അടവുകളും പ്രയോഗിക്കാറുണ്ട്. അനധികൃതമായി എംഎല്‍എ, ജഡ്ജി തുടങ്ങിയ സ്റ്റിക്കറുകള്‍ പതിപ്പിച്ച വാര്‍ത്തകള്‍ നാം പലതവണ കേട്ടിട്ടുണ്ട്. എന്നാല്‍ ടോളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരാള്‍ കാറില്‍ മുഖ്യമന്ത്രിയുടെ പേരുള്ള ബോര്‍ഡ് തന്നെ സ്ഥാപിച്ചു. 

ഹൈദരാബാദിലാണ് സംഭവം. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പേരാണ് വാഹന ഉടമ കാറിന്റെ മുന്നില്‍ പതിപ്പിച്ചത്. പെര്‍മനന്റ് അയണ്‍  പ്ലേറ്റില്‍ ap cm jagan എന്നെഴുതിയ നിലയില്‍ ജീഡിമെട്‌ലയില്‍ നിന്നുള്ള ട്രാഫിക് പൊലീസ് സംഘമാണ് തട്ടിപ്പ് നടത്തിയ കാര്‍ കണ്ടെത്തിയത്.  ഒക്ടോബര്‍ 19നായിരുന്നു സംഭവം.

വാഹനത്തിന് രജിസ്‌ട്രേഷന്‍ നമ്പര്‍ പ്ലേറ്റും ഉണ്ടായിരുന്നില്ല. വാഹനം പൊലീസ് പിടിച്ചെടുത്തു. ടോള്‍ പ്ലാസകളിലെ പിരിവില്‍ നിന്നും പൊലീസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാനാണ് ഇത്തരത്തില്‍ ബോര്‍ഡ് പതിപ്പിച്ചതെന്ന് വാഹനത്തിന്റെ ഉടമ ഹരി രാകേഷ് പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com