വാട്സ് ആപ്പ് വഴി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി; ഇസ്രായേൽ ഏജൻസിക്കെതിരെ അന്വേഷണം

ഇസ്രായേൽ സ്​പൈവെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇന്ത്യക്കാരെ നിരീക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്
വാട്സ് ആപ്പ് വഴി ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തി; ഇസ്രായേൽ ഏജൻസിക്കെതിരെ അന്വേഷണം

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖരായ വ്യക്തികളുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയതായി റിപ്പോർട്ടുകൾ. മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശ പ്രവർത്തകർ, നയതന്ത്ര പ്രതിനിധികൾ, രാഷ്​ട്രീയക്കാർ എന്നിവരുടെ വിവരങ്ങൾ ഇസ്രായേൽ ചോർത്തിയെന്ന്​ വാട്​സ്​ ആപ്​. ഇസ്രായേൽ സ്​പൈവെയറായ പെഗാസസ്​ ഉപയോഗിച്ച്​ ഇന്ത്യക്കാരെ നിരീക്ഷിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​.

2019 മെയിൽ രണ്ടാഴ്​ച നിരീക്ഷണം തുടർന്നതായാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഇസ്രായേൽ കമ്പനിയായ എൻഎസ്​ഒയാണ്​ ​സ്​പൈവെയറായ പെഗാസസിന്റെ ഉപജ്ഞാതാക്കൾ​​. സർക്കാർ ഏജൻസികൾക്ക്​ മാത്രമാണ്​ സ്​പൈവെയർ നൽകുന്നതെന്നാണ്​ എൻഎസ്​ഒയുടെ അവകാശവാദം.

സ്​പൈവെയർ ആക്രമണത്തിനെതിരെ വാട്​സ്​ ആപ് സാൻഫ്രാൻസിസ്​കോ ഫെഡറൽ കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്​. വീഡിയോ കോളിങ്​ സിസ്​റ്റത്തിലൂടെയാണ്​ വൈറസ്​ എത്തിയതെന്നാണ്​ വാട്​സ്​ ആപ്​ ആരോപിക്കുന്നത്​. ഉപയോക്​താവ്​ അറിയാതെ ഫോണിലെത്തുന്ന പെഗാസസ്​ വ്യക്​തി​ഗത വിവരങ്ങളായ പാസ്​വേർഡ്​, കോൺഡാക്​ട്​, കലണ്ടർ ഇവന്റ് എന്നിവ ചോർത്തുന്നു. ഇന്ത്യക്ക്​ പുറമേ മറ്റ്​ ചില രാജ്യങ്ങളിലെ വ്യക്​തികളുടെ വിവരങ്ങളും ഇത്തരത്തിൽ ചോർത്തിയിട്ടുണ്ട്​.

അതേസമയം, എൻഎസ്​ഒ ആരോപണങ്ങൾ നിഷേധിച്ചു​. അംഗീകൃത സർക്കാർ ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കും മാത്രമാണ്​ സേവനം നൽകുന്നതെന്നും എൻഎസ്​ഒ വ്യക്​തമാക്കി. ലോകത്ത്​ ഏകദേശം 150 കോടി വാട്​സ്​ ആപ്​ ഉപയോക്​താക്കളിൽ 40 കോടിയും ഇന്ത്യയിലാണ്​.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com