കശ്മീരില്‍ ആപ്പിള്‍ കര്‍ഷകരെ കൈയിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കും; പണം ബാങ്ക് അക്കൗണ്ടില്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍
കശ്മീരില്‍ ആപ്പിള്‍ കര്‍ഷകരെ കൈയിലെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കും; പണം ബാങ്ക് അക്കൗണ്ടില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ആപ്പിള്‍ കര്‍ഷകര്‍ക്ക് സഹായവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കര്‍ഷകരില്‍ നിന്ന് ആപ്പിള്‍ നേരിട്ട് സ്വീകരിച്ച് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. നാഫെഡിന്റെ നേതൃത്വത്തിലുള്ള ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഡിസംബറോടെ പ്രാബല്യത്തില്‍ വരും. 

പ്രത്യേക പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ നിന്ത്രങ്ങളുണ്ടായിരുന്നു. ഇതോടെ ആപ്പിള്‍ കര്‍ഷകര്‍ പ്രതിസന്ധി നേരിടുകയാണ്. ഉത്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കരുതെന്ന തീവ്രവാദികളുടെ ഭീഷണിയും കര്‍ഷകര്‍ക്ക് നേരെയുണ്ടായി. ഇതോടെ ആപ്പിള്‍ വിപണിയിലെത്തിക്കാന്‍ സാധിക്കാതെ കടുത്ത പ്രതിസന്ധിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. 

പ്രതിസന്ധി പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് സഹകരണ വില്‍പ്പനയിലൂടെ കര്‍ഷകര്‍ക്ക് ഉത്പന്നത്തിന്റെ ലാഭം നേരിട്ടെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. കര്‍ഷകരില്‍ നിന്ന് നേരിട്ട് സ്വീകരിക്കുന്ന ആപ്പിളിന്റെ വില അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക. വിവിധ വിഭാഗങ്ങളിലുള്ള ആപ്പിളുകള്‍ക്ക് നാഷണല്‍ ഹോര്‍ട്ടികള്‍ചര്‍ ബോര്‍ഡ് അംഗമായ പ്രൈസ് കമ്മിറ്റിയാണ് വില നിശ്ചയിക്കുന്നത്. 

അപ്പിള്‍ ഉത്പാദിക്കുന്ന എല്ലാ ജില്ലകളില്‍ നിന്നും നാഫെഡ് നേരിട്ട് ഇവ സംഭരിക്കും. സോപോര്‍, ഷോപിയാന്‍, ശ്രീനഗര്‍ എന്നിവിടങ്ങളിലെ മൊത്ത വിപണന കേന്ദ്രങ്ങളില്‍ നിന്നും ആപ്പിളുകള്‍ നേരിട്ട് സംഭരിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com