അര്‍ധരാത്രിയില്‍ മൂന്നുവയസുകാരന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍, ഭയവും നിലവിളിയും; സമനില കൈവിടാതെ അമ്മ

പരിഭ്രാന്തിയിലായ കുടുംബം വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി
അര്‍ധരാത്രിയില്‍ മൂന്നുവയസുകാരന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍, ഭയവും നിലവിളിയും; സമനില കൈവിടാതെ അമ്മ

ഗുരുഗ്രാം: അര്‍ധരാത്രിയില്‍ മൂന്നു വയസുകാരന്റെ തലയിണയില്‍ ആറടി മൂര്‍ഖന്‍. പരിഭ്രാന്തിയിലായ കുടുംബം വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാമ്പിനെ കൊണ്ടുപോയി.

ഹരിയാനയിലെ സുല്‍ത്താന്‍പുരില്‍ ഇന്നലെ പുലര്‍ച്ചെക്കാണ് സംഭവം. ഒരു മണിയോടെ മൊബൈല്‍ അലാറാം ശബ്ദിച്ചപ്പോഴാണ് അമ്മ ഉറക്കമുണര്‍ന്നത്. ലൈറ്റ് ഇട്ട് നോക്കുമ്പോള്‍ ഉറങ്ങികിടക്കുന്ന മകന്റെ തലയിണയ്ക്ക് സമീപം മൂര്‍ഖന്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടന്‍ അമ്മ ടാക്‌സി ഡ്രൈവറായ
ഭര്‍ത്താവിനെ വിവരമറിയിച്ചു. അധികം താമസിയാതെ സ്ഥലത്തെത്തിയ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് പുതപ്പ് കൊണ്ട് പിടികൂടിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു.

മൂര്‍ഖന് 3 കിലോ ഭാരമുണ്ട്. അമ്മയും രണ്ട് മക്കളുമാണ് മുറിയില്‍ കിടന്നിരുന്നത്. പാമ്പിനെ കണ്ട് ഭയന്ന് ആദ്യം നിലവിളിച്ചെങ്കിലും സമനില വീണ്ടെടുത്ത അമ്മയുടെ നീക്കമാണ് കുഞ്ഞുങ്ങളെ സംരക്ഷിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com