പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് 80 കിലോ ആയുധങ്ങള്‍ കടത്തി; ഉപയോഗിച്ചത് ചൈനീസ് ഡ്രോണുകള്‍, ജാഗ്രത

പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് തീവ്രവാദികള്‍ വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്
അറസ്റ്റിലായവരില്‍ നിന്നും പഞ്ചാബ് പൊലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍
അറസ്റ്റിലായവരില്‍ നിന്നും പഞ്ചാബ് പൊലീസ് പിടിച്ചെടുത്ത ആയുധങ്ങള്‍

അമൃത്സര്‍: പാകിസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് തീവ്രവാദികള്‍ വന്‍തോതില്‍ ആയുധങ്ങള്‍ കടത്തിയെന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ കടത്തിയത്. എണ്‍പത് കിലോ ആയുധങ്ങള്‍ കടത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഖലിസ്ഥാന്‍ തീവ്രവാദികളാണ് ഇതിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം.  

സെപ്റ്റംബര്‍ 9നും 16നും ഇടയിലാണ് സ്‌ഫോടക വസ്ഥുക്കള്‍ അടക്കമുള്ള ആയുധങ്ങള്‍ കടത്തിയത്. ഇതിനുവേണ്ടി എട്ട് ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ ഉപയോഗിച്ചു. ഇക്കാര്യം പഞ്ചാബ് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തീവ്രവാദ സംഘടനയാ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് ആണ് ആയുധങ്ങള്‍ കടത്തിയത്. പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണിത്. കേന്ദ്ര അന്വേഷണ ഏജന്‍സികളും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും എയര്‍ ഫോഴ്‌സും വിഷയത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

നേരത്തെ, സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബിലെ താന്‍ തരാന്‍ ജില്ലയില്‍ നിന്ന് നാല് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനായിരുന്നു പദ്ധതി.ബല്‍വന്ത് സിങ്, ആകാശ് ദീപ്, ഹര്‍ഭജന്‍ സിങ്, ബല്‍ബീര്‍ സിങ് എന്നീ ഭീകരരാണ് പിടിയിലായത്. പിടികൂടിയവരില്‍ നിന്നും എകെ 47 റൈഫിളുകളും പിസ്റ്റളുകളും ഉള്‍പ്പെടെ വന്‍ ആയുധശേഖരം പിടിച്ചെടുത്തു. സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും പിടിച്ചെടുത്തവയില്‍ പെടുന്നു. 10 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com