ജയ് ശ്രീ റാം വിളിച്ചു; സ്‌കൂളില്‍ നിന്ന് 17 കുട്ടികളെ സസ്‌പെന്റ് ചെയ്തു, പ്രതിഷേധം

ജയ് ശ്രീ റാം വിളിച്ചതിന് 17 വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സസ്‌പെന്റ് ചെയ്തു.
സംഭവത്തിന് പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടനം
സംഭവത്തിന് പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ നടത്തിയ പ്രകടനം

റാഞ്ചി: ജയ് ശ്രീ റാം വിളിച്ചതിന് 17 വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ സസ്‌പെന്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ക്രൈസ്തവ സഭയുടെ കീഴിലുള്ള ബെല്‍ദി ചര്‍ച്ച് സ്‌കൂളിലാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദു സംഘടനകള്‍ സ്‌കൂളിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. 

വിദ്യാര്‍ത്ഥികളെ സസ്‌പെന്റ് ചെയ്തതിന് എതിരെ രക്ഷിതാക്കള്‍ ജില്ലാ വിദ്യാഭ്യാസ മേധാവിക്ക് പരാതി നല്‍കി. വ്യാഴാഴ്ച ഉച്ചഭക്ഷണ സമയത്താണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥികളാണ് ജയ് ശ്രീറാം വിളിച്ചത്. സ്‌കൂള്‍ കോറിഡോറില്‍ കളിച്ചുകൊണ്ടിരിക്കെയാണ് ഇവര്‍ ജയ് ശ്രീറാം വിളിച്ചത്. 

സ്‌കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ത്തതിന്റെ പേരില്‍ കുട്ടികളെ അഞ്ചു ദിവസത്തേക്ക് സ്റ്റഡി ലീവിന് വിടുകയായിരുന്നു എന്നാണ് പ്രിന്‍സിപ്പല്‍ നല്‍കുന്ന വിശദീകരണം. സംഭവത്തിന് പിന്നാലെ കുട്ടികളെ ലൈബ്രറിയിലേക്ക് വിളിച്ചുവരുത്തി, കാര്യങ്ങള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു എന്നും ബോര്‍ഡ് പരീക്ഷകള്‍ ഉടനെ ആരംഭിക്കുന്നതുകൊണ്ട് ഇവര്‍ക്ക് സ്റ്റഡി നല്‍കുകയാണ് ചെയതതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com