ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചു; പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയില്‍ നിന്നും ഷാമികയും രതിന്‍ റോയും പുറത്ത് 

ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങളെ വിമര്‍ശിച്ചു; പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയില്‍ നിന്നും ഷാമികയും രതിന്‍ റോയും പുറത്ത് 

സെപ്റ്റംബര്‍ 26 മുതല്‍ നിലവില്‍ വന്ന പുതിയ സമിതിയുടെ കാലാവധി രണ്ടു വര്‍ഷമാണ്.  

ന്യൂഡല്‍ഹി: ധനമന്ത്രാലയത്തിന്റെ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ച ഷാമിക രവി, രതിന്‍ റോയ് എന്നിവരെ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ നിന്ന് ഒഴിവാക്കി. കഴിഞ്ഞ ദിവസം സമിതി പുനസംഘടിപ്പിച്ചപ്പോഴാണ് ഇരുവരെയും പുറത്താക്കിയത്. സെപ്റ്റംബര്‍ 26 മുതല്‍ നിലവില്‍ വന്ന പുതിയ സമിതിയുടെ കാലാവധി രണ്ടു വര്‍ഷമാണ്.  

ഇവര്‍ക്ക് പകരം ഉപദേശക സമിതിയുടെ ചെയര്‍മാനായി ബിബേക് ദേബ്‌റോയും മെമ്പര്‍ സെക്രട്ടറിയായി രത്തന്‍ പി വാതലും ഇടക്കാല അംഗമായി അഷിമ ഗോയലും തുടരും. സമിതിയിലെ പുതിയ ഇടക്കാല അംഗമായി ജെപി മോര്‍ഗനിലെ സാമ്പത്തിക വിദഗ്ധന്‍ സാജ്ജിദ് ചിനോയിയെ നിയമിച്ചു. 

കേന്ദ്ര ബജറ്റിലെ ചില പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ ധനകാര്യ മന്ത്രാലയത്തിന്റെ പല തീരുമാനങ്ങളോടും ഷാമിക രവിയും രതിന്‍ റോയും വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അടുത്തിടെ ഇസിഗരറ്റുകള്‍ നിരോധിച്ചതിനെതിരെയും ഷാമിക രവി ട്വീറ്റ് ചെയ്തിരുന്നു. പുകയില ഉത്പന്നങ്ങള്‍ നിലനിര്‍ത്തി ഇസിഗരറ്റുകള്‍ മാത്രം നിരോധിച്ച തീരുമാനത്തിന് പിന്നില്‍ ആരോഗ്യസംരക്ഷണമാണോ അതോ സാമ്പത്തികകാര്യങ്ങളാണോ എന്നായിരുന്നു അവര്‍ ചോദിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com