'നിലത്തുവീണ ഒരു പൂവിനെ സംരക്ഷിച്ച മോദിക്ക് എന്റെ ജീവിതത്തിലെ പൂക്കള്‍ തല്ലിക്കൊഴിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ലേ?'

ഞാന്‍ ഈ നാടിന്റെ മകളല്ലേ? എന്റെ കയ്യിലെ മൈലാഞ്ചി മായുന്നതിന് മുന്‍പാണ് ഭര്‍ത്താവിനെ അക്രമികള്‍ തല്ലിക്കൊന്നത്. 
'നിലത്തുവീണ ഒരു പൂവിനെ സംരക്ഷിച്ച മോദിക്ക് എന്റെ ജീവിതത്തിലെ പൂക്കള്‍ തല്ലിക്കൊഴിച്ചതിനെ കുറിച്ച് ഒന്നും പറയാനില്ലേ?'

ന്യൂഡല്‍ഹി: സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് ജാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട തബ്‌റേസ് അന്‍സാരിയുടെ ഭാര്യ ഷാഹിസ്ത പര്‍വീണ്‍. തന്റെ മരണത്തിന് ഉത്തരവാദി സുപ്രീകോടതിയും മോദിയുമായിരിക്കുമെന്നും അവര്‍ പറഞ്ഞു. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

'അമേരിക്കയില്‍ ഒരു പൂവ് നിലത്തുവീണപ്പോള്‍ മോദി അത് ആരും ചവിട്ടാതെ സംരക്ഷിച്ചു. എന്നാല്‍ എന്റെ ജീവിതത്തിലെ പൂക്കള്‍ തല്ലിക്കൊഴിച്ചതിനെ കുറിച്ച് അദ്ദേഹത്തിന് ഒന്നും പറയാനില്ലേ? ഞാന്‍ ഈ നാടിന്റെ മകളല്ലേ? എന്റെ കയ്യിലെ മൈലാഞ്ചി മായുന്നതിന് മുന്‍പാണ് ഭര്‍ത്താവിനെ അക്രമികള്‍ തല്ലിക്കൊന്നത്. 

ഇപ്പോള്‍ നീതി തേടി സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. അവിടെയും നീതി കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യും. ഉത്തരവാദിത്തം കോടതിക്കും പ്രധാനമന്ത്രിക്കും ആയിരിക്കും-ഷാഹിസ്ത പറഞ്ഞു. ഖത്തര്‍ കെഎംസിസി വക പത്തുലക്ഷം രൂപ ലീഗ് ഷാഹിസ്തയ്ക്ക് കൈമാറി. 

ജൂണ്‍ 28നായിരുന്നു ബൈക്ക് മോഷ്ടാവ് എന്നാരോപിച്ച് തബ്‌റേസ് അന്‍സാരിയെ ഒരുകൂട്ടം ആളുകള്‍ കെട്ടിയിട്ട് മര്‍ദിച്ച് കൊന്നത്. താനല്ല മോഷണം നടത്തിയതെന്ന് വിളിച്ചു പറഞ്ഞിട്ടും അന്‍സാരിയെ തുടരെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com