വിവാഹിതയുമായി ബന്ധം, വിവാഹം മുടങ്ങി; കാറിന് തീയിട്ടും ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തും യുവാവിന്റെ ആക്രോശം, ഗതാഗതം സ്തംഭിച്ചു, പരിഭ്രാന്തി 

വിവാഹം മുടങ്ങിയതിലുള്ള നിരാശയെത്തുടര്‍ന്നാണ് യുവാവ് ഇത് ചെയ്തതെന്ന് പൊലീസ്
വിവാഹിതയുമായി ബന്ധം, വിവാഹം മുടങ്ങി; കാറിന് തീയിട്ടും ആകാശത്തേയ്ക്ക് വെടിയുതിര്‍ത്തും യുവാവിന്റെ ആക്രോശം, ഗതാഗതം സ്തംഭിച്ചു, പരിഭ്രാന്തി 

ന്യൂഡല്‍ഹി:  നാടകീയ സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിക്ക് അടുത്തുളള മഥുര സാക്ഷിയായത്. മഥുരയിലെ പൊലീസ് സൂപ്രണ്ട് ഓഫീസിന് മുന്‍പില്‍ സ്വന്തം കാറിന് തീയിട്ടും ആകാശത്തേയ്ക്ക് വെടിവെച്ചും യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. യുവാവിനൊപ്പം പിസ്റ്റളുമായി യുവതിയും സംഭവസ്ഥലത്തുണ്ടായിരുന്നു. അരമണിക്കൂറോളം നാടകം തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഏറെ നേരെ ഗതാഗതം സ്തംഭിച്ചു. വിവാഹം മുടങ്ങിയതിലുള്ള നിരാശയെത്തുടര്‍ന്നാണ് യുവാവ് ഇത് ചെയ്തതെന്ന് പൊലീസ് പറയുന്നു. 

ശുഭം ചൗധരിയും യുവതിയുമാണ് ഒരു നഗരത്തെ മുഴുവന്‍ ഏറെ നേരെ പരിഭ്രാന്തിയില്‍ നിര്‍ത്തിയത്. നവംബറില്‍ മറ്റൊരു പെണ്‍കുട്ടിയുമായി ചൗധരിയുടെ വിവാഹം ഉറപ്പിച്ചിരുന്നു.എന്നാല്‍ വിവാഹിതയും മൂന്ന് മക്കളുടെ അമ്മയുമായ യുവതിയുമായുളള ബന്ധം അറിഞ്ഞതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയും കുടുംബവും വിവാഹം വേണ്ടെന്നുവെച്ചു. 

വിവാഹിതയുടെ ഭര്‍ത്താവാണ് ബന്ധത്തെക്കുറിച്ച് പെണ്‍കുട്ടിയെ അറിയിച്ചത്. വിവാഹം മുടങ്ങിയതില്‍ ചൗധരി കടുത്ത നിരാശയിലായിരുന്നു. വിഷാദരോഗത്തിന് ഇയാള്‍ ചികിത്സയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മാധ്യമങ്ങളെ വിവരമറിയിച്ച ശേഷമാണ് ഇരുവരും സ്ഥലത്തെത്തിയത്. എല്ലാവരും നോക്കിനില്‍ക്കെ ചൗധരി സ്വന്തം കാറിന് തീ കൊളുത്തുകയായിരുന്നു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ കടന്നാക്രമിച്ച് സംസാരിച്ചുകൊണ്ടായിരുന്നു ഇതെല്ലാം. തോക്കില്‍ ഉണ്ട നിറച്ച് നല്‍കിയിരുന്നത് യുവതിയായിരുന്നു.

സമീപത്തുണ്ടായിരുന്ന ചില അഭിഭാഷകരെത്തിയാണ് ചൗധരിയെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി പിന്തിരിപ്പിച്ചത്. ചൗധരിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് സംശയം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com