കോണ്‍ഗ്രസ് ഒരു വോട്ടുപോലും അര്‍ഹിക്കുന്നില്ല ; രാജ്യത്തിന്റെ നാശം ലക്ഷ്യമിടുന്ന പ്രകടന പത്രികയെന്ന് അരുണ്‍ ജയറ്റ്‌ലി

മാവോയിസ്റ്റുകളെയും, ജിഹാദിസ്റ്റുകളെയും സംരക്ഷിക്കുമെന്നും ഭീകരവാദികള്‍ക്ക് സൈന്യത്തിന് മേല്‍ അധികാരം നല്‍കുമെന്നുമാണ് രാഹുല്‍ പരോക്ഷമായി പറഞ്ഞു വച്ചതെന്നും ജയറ്റ്‌ലി ആരോപിച്ചു.
കോണ്‍ഗ്രസ് ഒരു വോട്ടുപോലും അര്‍ഹിക്കുന്നില്ല ; രാജ്യത്തിന്റെ നാശം ലക്ഷ്യമിടുന്ന പ്രകടന പത്രികയെന്ന് അരുണ്‍ ജയറ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ നശിപ്പിക്കാനുള്ള പദ്ധതികളാണ് പ്രകടന പത്രികയിലൂടെ കോണ്‍ഗ്രസ് അവതരിപ്പിച്ചതെന്ന് ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. ഭീകരപ്രവര്‍ത്തനം നടത്തുന്നത് ഒരു കുറ്റമല്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഒരൊറ്റ വോട്ടിന് പോലും അര്‍ഹതയില്ലെന്ന് ആ പാര്‍ട്ടി തെളിയിച്ചിരിക്കുകയാണ് എന്നും ജയറ്റ്‌ലി പറഞ്ഞു.

ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് അധ്യക്ഷനും മുതിര്‍ന്ന നേതാക്കളും ചേര്‍ന്നിരുന്ന് പ്രഖ്യാപിച്ചത്. അപകടകരവും രാജ്യത്തെ പലതായി വിഭജിക്കുന്നതുമാണ് പത്രികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാവോയിസ്റ്റുകളെയും, ജിഹാദിസ്റ്റുകളെയും സംരക്ഷിക്കുമെന്നും ഭീകരവാദികള്‍ക്ക് സൈന്യത്തിന് മേല്‍ അധികാരം നല്‍കുമെന്നുമാണ് രാഹുല്‍ പരോക്ഷമായി പറഞ്ഞു വച്ചതെന്നും ജയറ്റ്‌ലി ആരോപിച്ചു.

സാധാരണക്കാരന്റെ ക്ഷേമത്തിന് ഊന്നല്‍ നല്‍കി രാഹുല്‍ ഗാന്ധി അവതരിപ്പിച്ച കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ 22 ലക്ഷം സര്‍ക്കാര്‍ ജോലികളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിന് പുറമേ വിദ്യാഭ്യാസത്തിനായി ജിഡിപിയുടെ ആറ് ശതമാനം തുക നീക്കി വയ്ക്കുമെന്നും കാര്‍ഷിക കടം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ ക്രിമിനല്‍ കേസില്‍ പെടുത്തില്ലെന്നും പത്രികയില്‍ വാഗ്ദാനമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com