അഖിലേഷ് മായാവതിയുടെ പിടിയില്‍; വഞ്ചിച്ചു; രൂക്ഷവിമര്‍ശനവുമായി നിഷാദ് പാര്‍ട്ടി 

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കാവശ്യമായ സീറ്റുകള്‍ അമിത് ഷാ നല്‍കും - സീറ്റിനായി വിലപേശല്‍ നടത്തില്ലെന്നും പാര്‍ട്ടി സ്ഥാപക നേതാവ് സഞ്ജയ് നിഷാദ് 
അഖിലേഷ് മായാവതിയുടെ പിടിയില്‍; വഞ്ചിച്ചു; രൂക്ഷവിമര്‍ശനവുമായി നിഷാദ് പാര്‍ട്ടി 

ലക്‌നൗ: എസ് പി- ബിഎസ് പി- ആര്‍എല്‍ഡി സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ അഖിലേഷ് യാദവിനും മായാവതിക്കുമെതിരെ രൂക്ഷ പ്രതികരണവുമായി നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദ് രംഗത്ത്. മായാവതിയുട സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് അഖിലേഷ് യാദവ് പ്രവര്‍ത്തിക്കുന്നത്. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിക്കാവശ്യമായ സീറ്റുകള്‍ ബിജെപി നല്‍കുമെന്നും നിഷാദ് പാര്‍ട്ടി നേതാവ് പറഞ്ഞു. നുകൂലമായ പ്രതികരണം ബിജെപി ദേശീയ അധ്യക്ഷനില്‍ നിന്നുണ്ടാകുമെന്ന് സീറ്റിനായി വിലപേശല്‍ നടത്തില്ലെന്നും സഞ്ജയ് പറഞ്ഞു.

മൂന്ന് ദിവസം മുന്‍പാണ് മഹാസഖ്യത്തില്‍ നിഷാദ് പാര്‍ട്ടി പിന്‍മാറിയത്. സഖ്യത്തില്‍ നിന്ന് പിന്‍മാറാനുള്ള തീരുമാനത്തിന് പിന്നാല്‍ പാര്‍ട്ടി ചിഹ്നം ഉപയോഗിക്കാന്‍ അനുവദിക്കാത്തതാണെന്നും പാര്‍ട്ടി സ്ഥാപക നേതാവ് സഞ്ജയ് നിഷാദ് പറഞ്ഞു.

ഗോരഖ്പുര്‍ ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിച്ച് വിജയിച്ച പ്രവീണ്‍ നിഷാദ് ഇത്തവണ നിഷാദ് പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വഴങ്ങാന്‍ അഖിലേഷ് യാദവ് തയാറായില്ല.  സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന ആവശ്യം അഖിലേഷ് തള്ളിയതോടെയാണ് സഖ്യം വിട്ടതെന്ന് സഞ്ജയ് നിഷാദ് പറഞ്ഞു. 

2018ലെ ഗൊരഖ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ ഉപേന്ദ്രദത്ത് ശുക്ലയെ 21,000 വോട്ടുകള്‍ക്കാണ് പ്രവീണ്‍ നിഷാദ് പരാജയപ്പെടുത്തിയത്. വലിയ ഭൂരിപക്ഷത്തില്‍ യോഗി ആദിത്യനാഥ് വിജയിച്ചിരുന്ന മണ്ഡലമായിരുന്നു ഗൊരഖ്പൂര്‍. കഴിഞ്ഞയാഴ്ച മഹാസഖ്യം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മോദിയുടെ ജംഗിള്‍രാജിനെതിരെയും യോഗിയുടെ ഭരണത്തിനെതിരെയും നിഷാദ് പാര്‍ട്ടി ആഞ്ഞടിച്ചിരുന്നു. മോദിയുടെ ഭരണത്തില്‍ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കുമായി ഒന്നും ചെയ്തില്ലെന്നും മോദിയുടെ പൊള്ളയായ വാഗ്ദാനത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞടുപ്പെന്നും നേതാക്കള്‍ പറഞ്ഞു. മോദിയും യോഗിയും നിഷാദന്‍മാര്‍ക്കായി ഒന്നും ചെയ്തില്ല. എല്ലാ സംസ്ഥാനത്തും നിഷാദന്‍മാരുടെ മുഴുവന്‍ പിന്തുണയും എസ്പി- ബിഎസ്പി സഖ്യത്തിനായിരിക്കുമെന്നുമായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com