'വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ ഇടയ്ക്കിടെ മാറ്റുന്നവര്‍' ; സ്മൃതി ഇറാനിക്കെതിരെ അശ്ലീലപരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷിനേതാവ്, വിവാദം

കോണ്‍ഗ്രസ് സഖ്യകക്ഷിയായ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജയ്ദീപ് കാവഡെയാണ് വിവാദ പ്രസ്താവന നടത്തിയത്
'വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ ഇടയ്ക്കിടെ മാറ്റുന്നവര്‍' ; സ്മൃതി ഇറാനിക്കെതിരെ അശ്ലീലപരാമര്‍ശവുമായി കോണ്‍ഗ്രസ് സഖ്യകക്ഷിനേതാവ്, വിവാദം

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് സഖ്യകക്ഷി നേതാവിന്റെ സ്ത്രീവിരുദ്ധ പ്രസ്താവന വിവാദത്തില്‍. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ ഇടയ്ക്കിടെ മാറ്റുന്നവരാണെന്നാണ് നേതാവിന്റെ പ്രസ്താവന. കോണ്‍ഗ്രസ് സഖ്യകക്ഷിയായ പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ജയ്ദീപ് കാവഡെയാണ് വിവാദ പ്രസ്താവന നടത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് സമീപമാണ് സ്മൃതി ഇറാനി ഇരിക്കുന്നത്. എപ്പോഴും ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് സ്മൃതി പറയുന്നു. സ്മൃതിയെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. സ്മൃതി നെറ്റിയില്‍ വലിയ പൊട്ടാണ് തൊടുന്നത്. വലിയ പൊട്ടുതൊടുന്ന സ്ത്രീകള്‍ ഭര്‍ത്താവിനെ ഇടയ്ക്കിടയ്ക്ക് മാറ്റുന്നവരാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. അവരുടെ പൊട്ടിന്റെ വലുപ്പം അതാണ് കാണിക്കുന്നത്. ജയ്ദീപ് കാവഡെ പറഞ്ഞു. 

സ്മൃതി ജീ, പാര്‍ലമെന്റില്‍ ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് താങ്കള്‍ ഏപ്പോഴും പറയുന്നു, പക്ഷെ ഒന്നോര്‍ക്കണം ഭര്‍ത്താവിനെ മാറ്റുന്നത് പോലെ എളുപ്പമല്ല ഭരണഘടന മാറ്റുന്നത് എന്നും ജയ്ദീപ് കാവഡെ അഭിപ്രായപ്പെട്ടു.കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിക്കെതിരായ കാവഡെയുടെ പരാമര്‍ശം വലിയ വിവാദമായിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com