കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ; പട്‌നസാഹിബ് മണ്ഡലത്തില്‍ തീപ്പാറിയ പോരാട്ടം

ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകും
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ; പട്‌നസാഹിബ് മണ്ഡലത്തില്‍ തീപ്പാറിയ പോരാട്ടം

ന്യൂഡല്‍ഹി: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹ പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്ന് സ്ഥാനാര്‍ത്ഥിയാകും. കോണ്‍ഗ്രസ് പുറത്തുവിട്ട പുതിയ പട്ടികയിലാണ് സിന്‍ഹയുടെ പേര് ഉള്‍പ്പെടുത്തിയത്. മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് സിന്‍ഹ.മറ്റ് നാല് സ്ഥാനാര്‍ത്ഥികളെ കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിമാചല്‍പ്രേേദശിലെയും പഞ്ചാബിലെയും സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 

കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവിശങ്കര്‍ പ്രസാദാണ് മുഖ്യഎതിരാളി. 2009ലും 2014ലും പട്‌നസാഹിബ് മണ്ഡലത്തില്‍ നിന്നും വിജയിച്ച ശത്രുഘ്‌നന്‍ സിന്‍ഹ കഴിഞ്ഞ തെരഞ്ഞടുപ്പില്‍ രണ്ടരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയിച്ചത്. പാര്‍ട്ടിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ബിജെപി സിന്‍ഹയ്ക്ക് ഇത്തവണ സീറ്റ് നല്‍കാതിരുന്നത്. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില് ചേര്‍ന്നതിന് പിന്നാലെ മോദിയ്ക്കും അമിത് ഷായ്‌ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. 

ബിജെപിയിലും കേന്ദ്രസര്‍ക്കാരിലുമായി വണ്‍മാന്‍ ഷോയും ടു മെന്‍ ആര്‍മിയുമാണ് ഉള്ളത്. എല്ലാം തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ജനാധിപത്യം എങ്ങനെ ഏകാധിപത്യത്തിലേക്ക് നീങ്ങിയെന്നാണ് നമ്മള്‍ കണ്ടത്. 

അദ്വാനിയെ മാര്‍ഗദര്‍ശക് മണ്ഡലിലേക്ക് മാറ്റി. ഇന്നേവരെ അവര്‍ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല. ജസ്വന്ത് സിങ്ങിനോടും യശ്വന്ത് സിന്‍ഹയോടും ഇവര്‍ ഇതുതന്നെയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com