റഫാൽ ഇടപാട് ; ചോർന്ന രേഖകൾ പരിശോധിക്കുന്ന കാര്യത്തിൽ സുപ്രിം കോടതി വിധി ഇന്ന്

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നം​ഗ ബഞ്ചാണ് വിധി പറയുക. 
റഫാൽ ഇടപാട് ; ചോർന്ന രേഖകൾ പരിശോധിക്കുന്ന കാര്യത്തിൽ സുപ്രിം കോടതി വിധി ഇന്ന്

ന്യൂഡൽഹി: റഫാൽ കേസിലെ ചോർന്ന രേഖകൾ പരി​ഗണിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ സുപ്രിംകോടതി ഇന്ന് വിധി പറയും.നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ സുപ്രിം കോടതി വിധിക്ക് വളരെ പ്രാധാന്യമുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങുന്ന മൂന്നം​ഗ ബഞ്ചാണ് വിധി പറയുക. 

റഫാലിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ കോടതി നേരത്തേ തള്ളിയിരുന്നു. ആ കേസിനിടയിലായിരുന്നു പുതിയ രേഖകൾ ഹർജിക്കാർ കോടതിക്ക് കൈമാറിയത്. എന്നാൽ പുറത്ത് വന്ന രേഖകൾ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ചവയാണ് എന്നായിരുന്നു കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ വാദിച്ചത്. രേഖകൾ ചോർന്ന സംഭവം ​ഗൗരവകരമാണെന്നും രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്ന രേഖകൾ അക്കൂട്ടത്തിൽ ഉണ്ടെന്നും അറ്റോർണി ജനറൽ വാദിച്ചിരുന്നു. 

മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍,അരുൺ ഷൂറി, യശ്വന്ത് സിൻഹ എന്നിവരാണ് ഹർജി നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com