വാരാണസിയിൽ മോദിക്കെതിരെ റിട്ട. ജസ്റ്റിസ് കർണൻ മത്സരിക്കും 

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് റിട്ട. ജ​സ്റ്റിസ് സി​എ​സ് ക​ർ​ണ​ൻ
വാരാണസിയിൽ മോദിക്കെതിരെ റിട്ട. ജസ്റ്റിസ് കർണൻ മത്സരിക്കും 

ചെന്നൈ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ വാ​ര​ണാ​സി​യി​ൽ നിന്ന് മ​ത്സ​രി​ക്കു​മെ​ന്ന് റിട്ട. ജ​സ്റ്റിസ് സി​എ​സ് ക​ർ​ണ​ൻ. വാ​ര​ണാ​സി​യി​ൽ മോ​ദി​ക്കെ​തി​രെ മ​ത്സ​രി​ക്കാ​ൻ താ​ൻ തീ​രു​മാ​നി​ച്ചു​വെ​ന്നും പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​യി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു

നിലവില്‍ ചെ​ന്നൈ സെ​ന്‍റ​റി​ൽ​നി​ന്നും മത്സരിക്കാനായി അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പിച്ചിട്ടുണ്ട്. വരാണസി അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായിരിക്കും.

ആ​ന്‍റി ക​റ​പ്ഷ​ന്‍ ഡൈ​നാ​മി​ക് പാ​ര്‍​ട്ടി​യു​ടെ (എസിഡിപി) സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് അ​ദ്ദേ​ഹം മ​ത്സ​രി​ക്കു​ന്ന​ത്. ഭ​ര​ണ​ത്തി​ലേ​യും നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തി​ലേ​യും അ​ഴി​മ​തി തു​ട​ച്ചു നീ​ക്കു​ക​യാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് ജ​സ്റ്റീ​സ് ക​ര്‍​ണ്ണ​ന്‍ പ​റ​ഞ്ഞു. സു​പ്രീം കോ​ട​തി​യി​ലേ​യും ഹൈ​ക്കോ​ട​തി​യി​ലേ​യും ന്യാ​യാ​ധി​പ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് കോ​ട​തി​യ​ല​ക്ഷ്യ​ക്കേ​സി​ല്‍ ആ​റ് മാ​സം ജ​യി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചിരുന്നു ജ​സ്റ്റീസ് ക​ര്‍​ണ​ന്‍. കോടതിയലക്ഷ്യത്തില്‍ ശിക്ഷ അനുഭവിക്കുന്ന ആദ്യ ജഡ്ജി കൂടിയാണ് അദ്ദേഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com