വെല്ലുവിളിച്ചിട്ടും സംവാദത്തിന് തയ്യാറായില്ല;  മോദി നെഞ്ചുറപ്പില്ലാത്തവനെന്ന് രാഹുല്‍ ഗാന്ധി

രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനും നെഞ്ചുറപ്പില്ലാത്തവനു മാണെന്ന് രാഹുല്‍ ഗാന്ധി
വെല്ലുവിളിച്ചിട്ടും സംവാദത്തിന് തയ്യാറായില്ല;  മോദി നെഞ്ചുറപ്പില്ലാത്തവനെന്ന് രാഹുല്‍ ഗാന്ധി

ഹൈലകണ്ടി: രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനും നെഞ്ചുറപ്പില്ലാത്തവനു മാണെന്ന് രാഹുല്‍ ഗാന്ധി.  അസാമിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുല്‍ മോദിയെ അതിരൂക്ഷമായി വിമര്‍ശിച്ചത്. താന്‍ വെല്ലുവിളിച്ചിട്ടും സംവാദത്തിന് മോദി തയ്യാറാകാത്ത സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി ഇത്തരത്തിലൊരു വിമര്‍ശനം നടത്തിയത്.

അനില്‍ അബാനി, മെഹുല്‍ ചോക്‌സി, നീരവ് മോദി തുടങ്ങിയ ധനികരായ ബിസിനസുകാരെ മാത്രമേ മോദിയുടെ സാമ്പത്തിക നയങ്ങള്‍ സഹായിച്ചിട്ടുള്ളു. രാജ്യത്തെ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുഴുവന്‍ ഇതേക്കുറിച്ചുള്ളതാണെന്ന് പറഞ്ഞ അദ്ദേഹം, രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പണം നല്‍കിയെന്നാവും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വാര്‍ത്തകളുടെ തലക്കെട്ടെന്നും കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും, കാര്‍ഷിക വിളള്‍ക്ക് നല്ല വില ഉറപ്പുവരുത്തുമെന്നും, 15 ലക്ഷം വീതം എല്ലാവരുടെയും ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുമെന്നും പറഞ്ഞ നരേന്ദ്ര മോദി വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റിയില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലുടന്‍ രാജ്യത്തെ എല്ലാ നിയമസഭകളിലും ലോക്‌സഭയിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com