തൃണമൂലിനെ വിമര്‍ശിക്കുന്ന സിനിമയ്ക്ക് പരോക്ഷ വിലക്ക്; ബംഗാള്‍ സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി

ബംഗാളി ചലച്ചിത്രമായ 'ബോബിഷയോതര്‍ ഭൂത്' എന്ന സിനിമയുടെ പ്രദര്‍ശനം പരോക്ഷമായി വിലക്കിയതിനാണ് പിഴ ചുമത്തിയത്
തൃണമൂലിനെ വിമര്‍ശിക്കുന്ന സിനിമയ്ക്ക് പരോക്ഷ വിലക്ക്; ബംഗാള്‍ സര്‍ക്കാരിന് പിഴ ചുമത്തി സുപ്രീം കോടതി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ സര്‍ക്കാരിന് 20 ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി. ബംഗാളി ചലച്ചിത്രമായ 'ബോബിഷയോതര്‍ ഭൂത്' എന്ന സിനിമയുടെ പ്രദര്‍ശനം പരോക്ഷമായി വിലക്കിയതിനാണ് പിഴ ചുമത്തിയത്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പിഴ ചുമത്തിയത്. 

തൃണമൂല്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതായിരുന്നു സിനിമയിലെ പ്രമേയം. തിയേറ്റര്‍ ഉടമകള്‍ സിനിമ പ്രദര്‍ശിപ്പിക്കാത്തതിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം. പിഴത്തുക ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും നല്‍കണം. ആവിഷ്‌കാര സ്വാതന്ത്ര്യം തടഞ്ഞതിനുള്ള നഷ്ടപരിഹാരമെന്ന നിലയിലാണ് തുക നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. ആള്‍ക്കൂട്ടയത്തെ ഭയന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടരുതെന്നും കോടതി ചൂണ്ടിക്കാട്ടി. 

ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് സംസ്ഥാനത്ത തിയേറ്ററുകളില്‍ അനുമതി നിഷേധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളാണ് കോടതിയെ സമീപിച്ചത്. 

അനിക് ദത്ത സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 15നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഉള്ളടക്കം പൊതുവികാരം വ്രണപ്പെടുത്തുന്നതും രാഷ്ട്രീയ, നിയമ പ്രശ്‌നങ്ങള്‍ക്ക് വഴിതുറക്കുമെന്നും ചൂണ്ടിക്കാട്ടി പശ്ചിമ ബംഗാള്‍ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം നിര്‍മാതാക്കളെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com