അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ചാൽ, അത്രയും ശക്തയാവും; പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി

സത്യവാങ്മൂലത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി
അപമാനിക്കാനും ആക്രമിക്കാനും ശ്രമിച്ചാൽ, അത്രയും ശക്തയാവും; പരിഹാസത്തിന് മറുപടിയുമായി സ്മൃതി ഇറാനി

അമേഠി: സത്യവാങ്മൂലത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയിട്ടില്ലെന്ന് വെളിപ്പെടുത്തിയതിന്റെ പേരിൽ തന്നെ പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രം​ഗത്ത്. വെളിപ്പെടുത്തലിന്റെ പേരിൽ സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും പരിഹാസവും വിമര്‍ശനങ്ങളും തുടരുകയാണ്.

ഇതോടെയാണ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി എങ്ങനെയൊക്കെ ചെയ്യാമോ അങ്ങനെയൊക്കെ അവര്‍ തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് സ്മൃതി ഇറാനി പറഞ്ഞു. എത്രമാത്രം തന്നെ അപമാനിക്കാന്‍ നോക്കുന്നോ, എത്രമാത്രം തന്നെ ആക്രമിക്കുന്നോ, അത്രയും താന്‍ ശക്തയാവുകയാണെന്നും അവർ പറഞ്ഞു. കൂടുതല്‍ കരുത്തോടെ അമേഠിയില്‍ കോണ്‍ഗ്രസിന്‍റെ പരാജയത്തിനായി പ്രവര്‍ത്തിക്കുമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

സ്മൃതി ഇറാനി അഭിനയിക്കുന്ന പുതിയ സീരിയല്‍ വരുന്നുണ്ടെന്നും 'ക്യൂന്‍കി മന്ത്രീജി ഭീ കഭീ ഗ്രാജ്വേറ്റ് ഥീ' എന്നാണ് അതിന്റെ പേരെന്നും പറഞ്ഞുകൊണ്ട് കോൺ​ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയാണ് പത്രസമ്മേളനത്തിൽ സ്മൃതിയെ പരിഹസിച്ചത്. 'ക്യൂന്‍കി സാസ് ഭീ കഭീ ബഹൂ ഥീ' എന്ന സ്മൃതി ഇറാനി മുന്‍പ് അഭിനയിച്ച സീരിയലിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇത്. 

ഈ സീരിയലിന്റെ ടൈറ്റില്‍ ഗാനത്തിന്റെ പാരഡി പാടിക്കൊണ്ടായിരുന്നു പ്രിയങ്കാ ചതുര്‍വേദിയുടെ പരിഹാസം. 'ക്വാളിഫിക്കേഷന്റെ രൂപം മാറുന്നു. പുതിയ പുതിയ രൂപങ്ങളില്‍ ചെറുതായിവരുന്നു. ഒരു ഡിഗ്രി വരുന്നു, ഒരു ഡിഗ്രി പോകുന്നു, വരുന്ന പത്രികയും പുതിയതാണല്ലോ'- എന്നായിരുന്നു അവര്‍ പാടിയ പാരഡി ഗാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com