മോദി ചിത്രം റീലീസ് ചെയ്യാന്‍ അനുവദിക്കണം; തെരഞ്ഞടുപ്പ് കമ്മീഷനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍

മോദി ചിത്രം റീലീസ് ചെയ്യാന്‍ അനുവദിക്കണം - തെരഞ്ഞടുപ്പ് കമ്മീഷനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍
മോദി ചിത്രം റീലീസ് ചെയ്യാന്‍ അനുവദിക്കണം; തെരഞ്ഞടുപ്പ് കമ്മീഷനെതിരെ നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: പ്രധാനമന്തി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ റിലീസ് തടഞ്ഞത് ചോദ്യംചെയത് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീച്ചു. ഈ മാസം പതിനഞ്ചിന് കോടതി കേസ് പരിഗണിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് കമ്മീഷന്‍ നടപടി എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.

സ്ഥാനാര്‍ഥികള്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനാല്‍ സിനിമ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞടുപ്പ് കമ്മീഷന്‍ ചിത്രത്തിന്റെ റിലീസ്  തടഞ്ഞിരുന്നു. നരേന്ദ്ര മോദിയുടെ പരിപാടികള്‍ക്ക് പ്രചാരണം നല്‍കുന്ന നമോ ടിവിക്കും ഉത്തരവ് ബാധകമാണെന്ന് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.

പിഎം നരേന്ദ്ര മോദി സിനിമക്കെതിരായ പരാതിയില്‍ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനം വിലക്കിയുള്ള കമ്മീഷന്റെ ഉത്തരവ്. പി.എം നരേന്ദ്ര മോദി സിനിമക്ക് പുറമെ എന്‍ടിആര്‍ ലക്ഷ്മി, ഉദ്യാമ സിംഹം എന്നീ സിനിമകള്‍ക്കും വിലക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com