രാഹുല്‍ ഗാന്ധി സഖ്യത്തിന് തയ്യാറായിരുന്നു; തടസ്സമായത് കെജരിവാളിന്റെ നിര്‍ബന്ധബുദ്ധി: പിസി ചാക്കോ

അരവിന്ദ് കേജരിവാളിന്റെ നിര്‍ബന്ധബുദ്ധിയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ക്ക് തടസ്സമായതെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി പ്രവര്‍ത്തക സമിതിയംഗം പിസി ചാക്കോ
രാഹുല്‍ ഗാന്ധി സഖ്യത്തിന് തയ്യാറായിരുന്നു; തടസ്സമായത് കെജരിവാളിന്റെ നിര്‍ബന്ധബുദ്ധി: പിസി ചാക്കോ

ന്യൂഡല്‍ഹി: അരവിന്ദ് കേജരിവാളിന്റെ നിര്‍ബന്ധബുദ്ധിയാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യസാധ്യതകള്‍ക്ക് തടസ്സമായതെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എഐസിസി പ്രവര്‍ത്തക സമിതിയംഗം പിസി ചാക്കോ.ഡല്‍ഹിക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്ന് എഎപി നേതൃത്വം വാശിപിടിച്ചു. ഇതാണ് സഖ്യസാധ്യതകള്‍ അടയാനുള്ള കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓരോ സംസ്ഥാനങ്ങളിലും ഓരോ രാഷ്ട്രീയ സാഹചര്യമാണുള്ളത്. കോണ്‍ഗ്രസും എഎപിയും ബിജെപിക്കെതിരെ ഒന്നിക്കേണ്ട പ്രത്യേക സാഹചര്യമാണ് ഡല്‍ഹിയിലുള്ളത്. എന്നാല്‍ മറ്റിടങ്ങളില്‍ ഇതില്ല, അതു പ്രായോഗികവുമല്ല- ചാക്കോ പറഞ്ഞു.

എഎപിയുമായി സഖ്യ ചര്‍ച്ചകള്‍ നടത്തുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശമുണ്ടായിരുന്നു.എഎപിയുമായി ഒന്നിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നു. ആശങ്കകള്‍ക്കിടയിലും സംസ്ഥാന നേതൃത്വവും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇനിയും ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് തയാറാണ്-ചാക്കോ വ്യക്തമാക്കി.

ഡല്‍ഹിയില്‍ സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ പോലും ധാരണയില്‍ എത്തിയിരുന്നു. എഎപിക്ക് നാല്, കോണ്‍ഗ്രസിന് മുന്ന് എന്നിങ്ങനെയായിരുന്നു ധാരണ. എന്നാല്‍ ചര്‍ച്ചകള്‍ നീണ്ടുപോയതിന് പിന്നാലെ കോണ്‍ഗ്രസും എഎപിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയാരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇപ്പോഴത്തെ സഖ്യം തിരിച്ചടിയാകുമെന്നാണ് പിസിസി അധ്യക്ഷ ഷീലാ ദീക്ഷിതിന്റെ നിലപാട്.  എന്നാല്‍ എഎപിയുമായി സഖ്യം വേണമെന്നായിരുന്നു മുന്‍ പിസിസി അധ്യക്ഷന്‍ അജയ് മാക്കന്റെ നിലപാട്. സംസ്ഥാന നേതൃത്ം തമ്മിലടിക്കുന്നത് ഒഴിവാക്കാന്‍ വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തതെരഞ്ഞെടുപ്പു കമ്മിറ്റി യോഗം സഖ്യം വേണ്ടെന്നു തീരുമാനിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com