അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതും റഫാലുമായി ബന്ധമില്ല; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

കേന്ദ്രസര്‍ക്കാരോ മന്ത്രാലയമോ ആ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം
അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതും റഫാലുമായി ബന്ധമില്ല; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ഇളവ് നല്‍കിയതും റഫാല്‍ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം. ഫ്രഞ്ച് മാധ്യമമായ 'ലെ മൊണ്ടേ'യുടെ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ കമ്പനിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ നടത്തിയ ഇടപാട് റഫാലിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരോ മന്ത്രാലയമോ ആ വിഷയത്തില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം വിശദീകരണത്തില്‍ പറയുന്നു. 

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്റെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഫ്രഞ്ച് സര്‍ക്കാര്‍ 143.7 ദശലക്ഷം യൂറോയുടെ നികുതി ഇളവു ചെയ്തുനല്‍കിയെന്നായിരുന്നു ഫ്രഞ്ച് മാധ്യമമായ ലെ മൊണ്ടേ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 2015 ഫെബ്രുവരിക്കും ഒക്ടോബറിനും ഇടയിലാണ് നികുതി ഇളവു നല്‍കിയിക്കുന്നതെന്നും റഫാല്‍ ഇടപാടിന്റെ ചര്‍ച്ചകള്‍ നടന്ന സമയമാണ് ഇതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഫ്രാന്‍സില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഫല്‍ഗ് അറ്റ്‌ലാന്റിക് ഫ്രാന്‍സ് എന്ന കമ്പനിക്കാണ് ഫ്രഞ്ച് സര്‍ക്കാര്‍ നികുതി ഇളവുകള്‍ നല്‍കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ജപ്തിഭീഷണിയില്‍ ആയിരുന്നു കമ്പനിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com