കാടും പുഴയും താണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി ; അരുണാചലില്‍ പോള്‍ ചെയ്തത് 66 % വോട്ടുകള്‍

കാടും പുഴയും താണ്ടി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി ; അരുണാചലില്‍ പോള്‍ ചെയ്തത് 66 % വോട്ടുകള്‍

2,202 പോളിങ് സ്‌റ്റേഷനാണ് എട്ടുലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരുന്നത്. 

മുക്തോ: വോട്ടിങ് മെഷീനുകളും ചുമലിലേറ്റി രണ്ട് ദിവസത്തോളം നീണ്ട യാത്ര. അതിനിടയില്‍ അവര്‍ക്ക് താണ്ടേണ്ടി വന്നത് കാടും മലയും പുഴയും നിറഞ്ഞ ദുര്‍ഘട പാതകള്‍.. സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 13,583 അടി ഉയരെയുള്ള മുക്തോ നിയോജക മണ്ഡലത്തിലേക്ക് പോളിങ് സാമഗ്രികളുമായെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കുറിച്ചാണ് പറഞ്ഞു വന്നത്. 

ജനങ്ങളുടെ വോട്ടവകാശം ഫലപ്രദമായി വിനിയോഗിക്കുന്നതിന് സഹായിക്കാന്‍ ഉദ്യോഗസ്ഥര്‍ ഈ കഷ്ടപ്പാടുകള്‍ സഹിച്ചപ്പോള്‍ അരുണാചല്‍ പ്രദേശില്‍ നിന്നും ആകെ പോള്‍ ചെയ്തത് 66 ശതമാനം വോട്ടുകളാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടന്നു. സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനായതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വക്താവ് ഷെയ്ഫാലി ഷരണ്‍ വ്യക്തമാക്കി.
 
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും റോഡ് മാര്‍ഗം എത്തിച്ചേരാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ എയര്‍ലിഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നു. 2,202 പോളിങ് സ്‌റ്റേഷനാണ് എട്ടുലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ക്കായി ഒരുക്കിയിരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com