ദുബായിയിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ജാക്ക്‌പോട്ട് ; ഒൻപത് വയസ്സുകാരിക്ക് നറുക്കെടുപ്പിൽ ലഭിച്ചത് ഏഴ് കോടി രൂപ 

0333 എന്ന ടിക്കറ്റ് നമ്പറിനാണ് ജാക്പോട്ട് അടിച്ചത്
ദുബായിയിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ജാക്ക്‌പോട്ട് ; ഒൻപത് വയസ്സുകാരിക്ക് നറുക്കെടുപ്പിൽ ലഭിച്ചത് ഏഴ് കോടി രൂപ 

ദുബായ്: ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജാക്ക്‌പോട്ട് സമ്മാനത്തിന് അർഹയായി ഇന്ത്യൻ വിദ്യാർഥിനി. ഒൻപത് വയസ്സുള്ള മുംബൈ സ്വദേശിനി എലിസയാണ് വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. പത്ത് ലക്ഷം യുഎസ് ഡോളർ (ഏകദേശം ഏഴ് കോടി രൂപ) ആണ് എലിസക്ക് ലഭിച്ചത്. 

0333 എന്ന ടിക്കറ്റ് നമ്പറിനാണ് ജാക്പോട്ട് അടിച്ചത്. എലിസയുടെ പിതാവാണ് ടിക്കറ്റ് തിരഞ്ഞെടുത്തത്. മകളുടെ ഭാ​ഗ്യ നമ്പറായ ഒൻപതു വരുന്നത് നോക്കിയാണ് 0333എന്ന ടിക്കറ്റ് തിരഞ്ഞെടുത്തത്. 

1999-ൽ തുടങ്ങിയ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജാക്ക്‌പോട്ട് സമ്മാനം ലഭിക്കുന്ന 140-ാമത് ഇന്ത്യൻ പ്രവാസിയാണ് എലിസ. ആറ് വർഷം മുൻപും ഡ്യൂട്ടി ഫ്രീയുടെ നടുക്കെടുപ്പിൽ എലിസയെ ഭാ​ഗ്യം തുണച്ചിട്ടുണ്ട്. 2,68,000 യുഎസ് ഡോളർ വിലയുള്ള ആഡംബര വാഹനമാണ് അന്ന് എലിസയ്ക്ക് ലഭിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com