കോൺ​ഗ്രസിൽ ​ഗുണ്ടകൾക്കോ പ്രാധാന്യം ?; മോശമായി പെരുമാറിയവരെ തിരിച്ചെടുത്തതിൽ അതൃപ്​തി അറിയിച്ച്​ പ്രിയങ്ക 

പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്​തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രിയങ്ക
കോൺ​ഗ്രസിൽ ​ഗുണ്ടകൾക്കോ പ്രാധാന്യം ?; മോശമായി പെരുമാറിയവരെ തിരിച്ചെടുത്തതിൽ അതൃപ്​തി അറിയിച്ച്​ പ്രിയങ്ക 

ന്യൂഡൽഹി: തന്നോട്​ അപമര്യാദയായി പെരുമാറിയവരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ അതൃപ്​തി അറിയിച്ച്​ കോൺഗ്രസ്​ വക്​താവ്​ പ്രിയങ്ക ചതുർവേദി രം​ഗത്തെത്തി. ട്വിറ്ററിലൂടെയാണ്​ പ്രിയങ്ക അതൃപ്​തിയറിയിച്ചത്​. കോൺ​ഗ്രസിൽ ​ഗുണ്ടകൾക്കാണോ പ്രാധാന്യമെന്നും പ്രിയങ്ക ചോദിച്ചു. 

പാർട്ടിയിൽ അവർ നൽകിയ വിയർപ്പിൻെറയും രക്​തത്തിൻെറയും പേരിൽ അവരെ തിരിച്ചെടുത്തതിൽ കടുത്ത ദു:ഖമുണ്ടെന്ന്​ പ്രിയങ്ക ട്വീറ്റ്​ ചെയ്​തു. പാർട്ടിക്കായി തനിക്ക്​ നിരവധി വിമർശനങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ട്​. തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയവരെ മാറ്റി നിർത്താൻ പോലും തയാറാവില്ലെന്നത്​ സങ്കടകരമാണെന്നും പ്രിയങ്ക ചതുർവേദി കുറ്റപ്പെടുത്തി.

ഏതാനും ദിവസം മുമ്പ് യുപിയിലെ മഥുരയിൽ വാർത്താ സമ്മേളനത്തിനിടെയാണ് പ്രാദേശിക നേതാക്കൾ കോൺ​ഗ്രസ് വക്താവായ പ്രിയങ്കയോട് അപമര്യാദയായി പെരുമാറിയത്. പ്രിയങ്കയെ അധിക്ഷേപിക്കുകയും അശ്ലീല പരാമർശം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പ്രിയങ്ക പരാതിപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ആരോപണ വിധേയരായ നേതാക്കളെ യുപി കോൺ​ഗ്രസ് നേതൃത്വം പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇവരെ പാർട്ടിയിൽ തിരിച്ചെടുക്കുകയായിരുന്നു. ഈ നടപടിയെ വിമർശിച്ചാണ് കോൺ​ഗ്രസ് വക്താവ് രം​​ഗത്തെത്തിയത്. ഉത്തർപ്രദേശിൻെറ ചുമതലയുള്ള ജോതിരാദിത്യ സിന്ധ്യയുടെ ഇടപ്പെടലിനെ തുടർന്നാണ്​ പ്രിയങ്ക ചതുർവേദി പരാതി നൽകി പുറത്താക്കിയ നേതാക്കളെ തിരിച്ചെടുക്കാൻ തീരുമാനിച്ചതെന്നാണ്​ റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com