'ഹൈദരാബാദ് ഐഎസ് ഭീകരരുടെ സ്വര്‍ഗം' ; നടപടിയില്ലാത്തതിന് പിന്നില്‍ ടിആര്‍എസും ഒവൈസിയുമായുള്ള ധാരണ ; ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ രാജ്യത്തെ സുരക്ഷിത താവളമായി ഹൈദരാബാദ് മാറിയെന്ന് ബിജെപി നേതാവ്
'ഹൈദരാബാദ് ഐഎസ് ഭീകരരുടെ സ്വര്‍ഗം' ; നടപടിയില്ലാത്തതിന് പിന്നില്‍ ടിആര്‍എസും ഒവൈസിയുമായുള്ള ധാരണ ; ബിജെപി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

ഹൈദരാബാദ് : ഇസ്ലാമിക സ്റ്റേറ്റ് ഭീകരരുടെ രാജ്യത്തെ സുരക്ഷിത താവളമായി ഹൈദരാബാദ് മാറിയെന്ന് ബിജെപി നേതാവ് ബണ്ഡാരു ദത്താത്രേയ. ഭീകരര്‍ക്കെതിരെ കെ ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍ ശക്തമായ നടപടി എടുക്കുന്നില്ല. ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇ- ഇത്തിഹാദുള്‍ മുസ്ലിമീനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കടുത്ത നടപടി എടുക്കാത്തതെന്നും ദത്താത്രേയ ആരോപിച്ചു. 

അടുത്തിടെ എന്‍ഐഎ നടത്തിയ അന്വേഷണങ്ങളിലെല്ലാം ഐഎസ് ഭീകരപ്രവര്‍ത്തനങ്ങളുടെ താവളമായി ഹൈദരാബാദ് മാറിയെന്ന് വ്യക്തമായിരുന്നു. ഐഎസ് ഭീകരരുടെ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരികയാണ്. നിരവധി യുവാക്കളെയാണ് ഭീകരര്‍ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യുന്നത്. 

ഭീകര പ്രവര്‍ത്തനത്തിനെതിരെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഈ സെല്‍ വിശദമായി അന്വേഷിക്കണമെന്നും ബണ്ഡാരു ദത്താത്രേയ ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com