മറ്റന്നാള്‍ പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം; അഞ്ചുവര്‍ഷത്തിനിടെ ആദ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വാര്‍ത്താ സമ്മേളനം നടത്തും. വാരാണസിയില്‍ ഉച്ചയ്ക്ക് 12.30നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്.
മറ്റന്നാള്‍ പ്രധാനമന്ത്രിയുടെ വാര്‍ത്താസമ്മേളനം; അഞ്ചുവര്‍ഷത്തിനിടെ ആദ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റന്നാള്‍ വാര്‍ത്താ സമ്മേളനം നടത്തും. വാരാണസിയില്‍ ഉച്ചയ്ക്ക് 12.30നാണ് വാര്‍ത്താ സമ്മേളനം നടത്തുന്നത്. നാമനിര്‍ദേശ പത്രിക സമര്‍പ്പണവും അന്ന് നടക്കും. പ്രധാനമന്ത്രി ആയതിന് ശേഷം ആദ്യമായാണ് മോദി വാര്‍ത്താ സമ്മേളനം നടത്തുന്നത്. 

ജനങ്ങളുമായി സംവദിക്കാനുള്ള കാര്യങ്ങള്‍ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെ പറയുന്നതായിരുന്നു മോദിയുടെ രീതി. മാധ്യമപ്രവര്‍ത്തകരെ കാണാത്ത പ്രധാനമന്ത്രിയുടെ നിലപാടിന് എതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതിന് പിന്നാലെ ചില ദേശീയ മാധ്യമങ്ങള്‍ക്ക് മോദി അഭിമുഖം അനുവദിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com