രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉച്ചയ്ക്ക് ഒരുമണിയായതോടെ ഇരുവരും വീടുകളില്‍ നിന്ന് കയറുമായി ഇറങ്ങിപ്പോരുകയായിരുന്നു.
രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ചിത്രകൂട്: മധ്യപ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മധ്യപ്രദേശിലെ ചിത്രകൂട് ജില്ലയിലുള്ള മൗതെഹ്‌സിലിലാണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

രണ്ട് പെണ്‍കുട്ടികളും ഒരുമിച്ച് ജോലി ചെയ്തിരുന്നവരാണ്. ഉച്ചയ്ക്ക് ഒരുമണിയായതോടെ ഇരുവരും വീടുകളില്‍ നിന്ന് കയറുമായി ഇറങ്ങിപ്പോരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരെയും വീടുകളില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

മരണകാരണം വ്യക്തമായിട്ടില്ല. പെണ്‍കുട്ടികളുടെ വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും അവര്‍ക്കും കാരണമറിയില്ലെന്ന് പോലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com