രണ്ട് വോട്ടര്‍ ഐഡി; ഗൗതം ഗംഭീറിന് എതിരെ ക്രിമിനല്‍ കേസ്

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 26th April 2019 03:22 PM  |  

Last Updated: 26th April 2019 03:22 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ബിജെപിയുടെ ഈസ്റ്റ് ഡല്‍ഹി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന് എതിരെ ക്രിമിനല്‍ കേസ്. ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡികള്‍ ഉണ്ടെന്ന എഎപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തിരിക്കുന്നത്. ഡല്‍ഹി കരോളാ ബാഗിലും രജീന്ദര്‍ നഗറിലും വോട്ടര്‍ ഐഡിയുണ്ടെന്നാണ് എഎപി ആരോപിക്കുന്നത്. 

നോമിനേഷന്‍ നല്‍കിയിപ്പോള്‍ രണ്ട് വോട്ടര്‍ ഐഡിയുണ്ടെന്ന് ഗംഭീര്‍ മറച്ചുവച്ചുവെന്നും ഇത് സെക്ഷന്‍ 125 എ പ്രകാരം ആറുമാസത്തേക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ട കുറ്റമാണെന്നും എഎപി നേതാവും ഗംഭറിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയുമായ  ആദിഷി മെര്‍ലിന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 

മാര്‍ച്ച് 22നാണ് ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ബിജെപിയില്‍ ചേരുന്നത് എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഡല്‍ഹി ഈസ്റ്റ് സീറ്റ് ബിജെപി ഗംഭീറിന് നല്‍കി.