'അമ്മയെ കാണാൻ പോലും അനുവാദമില്ല, ലാ​ൻ​ഡ് ഫോ​ണും മൊ​ബൈ​ലും നിശ്ചലമാണ്'; മെ​ഹ​ബൂ​ബ മു​ഫ്തിയുമായി ഒരു ആശയവിനിമയവും സാധ്യമല്ലെന്ന് മകൾ  

പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ​യോ അ​ഭി​ഭാ​ഷ​ക​രെ​യോ പോലും കാ​ണാ​ൻ ക​ഴി​യാ​തെ ഏ​കാ​ന്ത​ത​ട​വി​ലാണ് മുഫ്തിയെന്നും ‌മ​ക​ൾ ഇ​ൽ​റ്റി​ജ
'അമ്മയെ കാണാൻ പോലും അനുവാദമില്ല, ലാ​ൻ​ഡ് ഫോ​ണും മൊ​ബൈ​ലും നിശ്ചലമാണ്'; മെ​ഹ​ബൂ​ബ മു​ഫ്തിയുമായി ഒരു ആശയവിനിമയവും സാധ്യമല്ലെന്ന് മകൾ  

ന്യൂ​ഡ​ൽ​ഹി: ജ​മ്മു കശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി മെ​ഹ​ബൂ​ബ മു​ഫ്തിയുമായി ഒരുതരത്തിലുമുള്ള ആ​ശ​യ​വി​നമ​യവും സാധിക്കുന്നില്ലെന്നും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​രെ​യോ അ​ഭി​ഭാ​ഷ​ക​രെ​യോ പോലും കാ​ണാ​ൻ ക​ഴി​യാ​തെ ഏ​കാ​ന്ത​ത​ട​വി​ലാണ് മുഫ്തിയെന്നും ‌മ​ക​ൾ ഇ​ൽ​റ്റി​ജ ജാവേദ്. 

"അ​മ്മ​യെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കൊ​ണ്ടു​പോ​യ​ത്. ഹ​രി​നി​വാ​സ് എന്ന സ​ർ​ക്കാ​ർ ഗ​സ്റ്റ്ഹൗ​സി​ലാ​ണ് ത​ടങ്ക​ലി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ഞങ്ങളെ അ​നു​വ​ദി​ക്കു​ന്നി​ല്ല. എനിക്ക് അമ്മയെ കാണാൻ പോലും അനുവാദം നൽകുന്നില്ല. ഒരു ആശ്യവിനിമയവും സാ​ധ്യ​മ​ല്ല. കാ​ര​ണം ലാ​ൻ​ഡ് ഫോ​ണു​ക​ളും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മ​ട​ക്കം എ​ല്ലാം നി​ശ്ച​ല​മാ​ണ്", ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഇ​ൽ​റ്റി​ജ പറഞ്ഞു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ളെ കൊ​ള്ള​ക്കാ​രും ക്രി​മി​ന​ലു​ക​ളു​മാ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നും ഇ​ൽ​റ്റി​ജ പറഞ്ഞു. തന്റെ അമ്മയുടെയും ഒമറിന്റെയും കാര്യം മാത്രമല്ല ഇതെന്നും കാ​ഷ്മീ​രി​ക​ളെ പീ​ഡി​പ്പി​ക്കാ​ൻ അ​വ​ർ ഏ​ത​റ്റം​വ​രെ​യും പോ​കും‌മെന്നും ഇ​ൽ​റ്റി​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.
 
ആർട്ടിക്കിൾ 370 റദ്ദാക്കികൊണ്ടുള്ള തീരുമാനത്തിന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച മുതൽ ജ​മ്മു കശ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രിമാ​രാ​യ മെ​ഹ​ബൂ​ബ മു​ഫ്തി​യും ഒ​മ​ർ അ​ബ്ദു​ള്ള​​യും ക​രു​ത​ൽ ത​ട​ങ്ക​ലി​ലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com