പ്രയാസങ്ങളിലും പ്രതിസന്ധികളിലും കൂടെ നിന്ന പ്രിയപ്പെട്ട മന്ത്രി: സുഷമയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രവാസികള്‍

ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സമയത്ത് ഇറാഖിലും ലിബിയയിലും കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ അവര്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു.
പ്രയാസങ്ങളിലും പ്രതിസന്ധികളിലും കൂടെ നിന്ന പ്രിയപ്പെട്ട മന്ത്രി: സുഷമയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രവാസികള്‍

ദുബായ്: മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചിച്ച് ഗള്‍ഫിലെ പ്രവാസികള്‍. തങ്ങളുടെ പ്രയാസങ്ങളിലും പ്രതിസന്ധികളിലുമെല്ലാം കൂടെ നിന്ന പ്രിയപ്പെട്ട ഭരണാധികാരിയെയാണ് നഷ്ടപ്പെട്ടതെന്ന് പ്രവാസികള്‍ അഭിപ്രായപ്പെട്ടു. 

ഗള്‍ഫ്-അറബ് രാജ്യങ്ങളിലുള്ള പ്രവാസികളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ഏറെ താത്പര്യത്തോടെയാണ് വിദേശമന്ത്രിയായിരിക്കവേ സുഷമാ സ്വരാജ് കൈകാര്യം ചെയ്തത്. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് ഒരു ട്വിറ്റര്‍ സന്ദേശത്തിനപ്പുറം സുഷമയുണ്ടായിരുന്നു. ഇതിന് നിരവധി ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട്. 

ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സമയത്ത് ഇറാഖിലും ലിബിയയിലും കുടുങ്ങിപ്പോയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നഴ്‌സുമാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാന്‍ അവര്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. ശമ്പളവും ഭക്ഷണവും ഇല്ലാതെ യുഎഇ കടലില്‍ ഉടമകള്‍ ഉപേക്ഷിച്ച കപ്പലുകളില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ആശ്വസിപ്പിക്കാനും അവര്‍ക്ക് സുരക്ഷിതമായ രീതിയില്‍ പുനരധിവാസം ഉറപ്പിക്കാനും സുഷമ നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധേയമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com