അഭിനന്ദൻ വർത്തമാന്റെ എല്ലാ വൈദ്യപരിശോധനകളും വിജയകരം; ഇനി യുദ്ധവിമാനം പറത്തും 

നീണ്ട അവധിക്ക് ശേഷം അഭിനന്ദൻ വീണ്ടും വിങ് കമാൻഡറായി ജോലിയിൽ പ്രവേശിക്കും 
അഭിനന്ദൻ വർത്തമാന്റെ എല്ലാ വൈദ്യപരിശോധനകളും വിജയകരം; ഇനി യുദ്ധവിമാനം പറത്തും 

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ എല്ലാ വൈദ്യപരിശോധനകളും വിജയകരമായി പൂർത്തിയാക്കി. വൈദ്യപരിശോധനകളിൽ വിജയിച്ചതോടെ അദ്ദേഹത്തിന് വിമാനങ്ങൾ പറത്താൻ സാധിക്കും. നീണ്ട അവധിക്ക് ശേഷം അഭിനന്ദൻ വീണ്ടും വിങ് കമാൻഡറായി ജോലിയിൽ പ്രവേശിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എന്നുമുതൽ അദ്ദേഹം തിരിച്ചെത്തുമെന്ന് ഇനിയും പുറത്തുവിട്ടിട്ടില്ല. 

ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാകിസ്താന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ടതിന്  അഭിനന്ദന് വീർ ചക്ര ബഹുമതി നൽകി ആദരിക്കാൻ വ്യോമസേന ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാകിസ്താന്റെ അമേരിക്കന്‍ നിര്‍മിത എഫ്-16 യുദ്ധവിമാനം അഭിനന്ദന്‍ വെടിവെച്ചിട്ടിരുന്നു.  ഇതിന് പിന്നാലെ അഭിനന്ദിന്റെ മിഗ് 21 പോർവിമാനം തകരുകയും അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലാവുകയുമായിരുന്നു.   ദിവസങ്ങളോളം പാക്കിസ്ഥാൻ പിടിയിൽ കഴിയേണ്ടിവന്ന അഭിനന്ദനെ മാർച്ച് ഒന്നിനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com