വിട്ടുപോകേണ്ടവര്‍ക്കു പോകാം, ആരും തടയില്ല ; രോഷാകുലനായി രാഹുല്‍ ഗാന്ധി 

എതിരഭിപ്രായമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ തുടരാം, വിട്ടുപോകേണ്ടവര്‍ക്കു പോകാം
വിട്ടുപോകേണ്ടവര്‍ക്കു പോകാം, ആരും തടയില്ല ; രോഷാകുലനായി രാഹുല്‍ ഗാന്ധി 

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സര്‍വശക്തിയുമെടുത്ത് എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് നയം. അതിനോട് യോജിപ്പ് ഇല്ലാത്തവര്‍ക്ക് പാര്‍ട്ടിക്കു പുറത്തുപോകണമെങ്കില്‍ അങ്ങനെയാകാമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ജമ്മുകശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണു രാഹുല്‍ നിലപാട് കടുപ്പിച്ചത്. എതിരഭിപ്രായമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ തുടരണമെങ്കില്‍ തുടരാം, വിട്ടുപോകേണ്ടവര്‍ക്കു പോകാം. ആരും തടയില്ല. ആര്‍എസ്എസിന്റെ അജന്‍ഡയാണു കശ്മീരില്‍ സര്‍ക്കാര്‍ നടപ്പാക്കുന്നത്. രാഹുല്‍ വ്യക്തമാക്കി. 

ജമ്മു കശ്മീര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കിടെ, ജ്യോതിരാദിത്യ സിന്ധ്യ അടക്കം ഏതാനും നേതാക്കള്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു. ഇതോടെ, കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഏകാഭിപ്രായം ഇല്ലെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com