ചന്ദ്രയാന്‍ ചന്ദ്രനിലേക്ക് യാത്ര തുടങ്ങി, ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ

ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്ന നടപടി വിജയിക്കുന്നതോടെ പേടകം ചന്ദ്രന്റെ സ്വാധീവ വലയത്തിലാവും
ചന്ദ്രയാന്‍ ചന്ദ്രനിലേക്ക് യാത്ര തുടങ്ങി, ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നുള്ള മാറ്റം വിജയകരമെന്ന് ഐഎസ്ആര്‍ഒ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍ 2 ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും മാറി ചന്ദ്രനിലേക്ക് യാത്ര തുടങ്ങി. ഇന്ന് പുലര്‍ച്ചെ 3.30ടെയുള്ള ഭ്രമണപഥമുയര്‍ത്തല്‍ വിജയകരമായിരുന്നു എന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. 

ഓഗസ്റ്റ് 20ന് ചന്ദ്രയാന്‍ 2 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍ എന്ന നടപടി വിജയിക്കുന്നതോടെ പേടകം ചന്ദ്രന്റെ സ്വാധീവ വലയത്തിലാവും. പിന്നാലെ ദൗത്യ പേടകത്തിലെ യന്ത്രം ജ്വലിപ്പിച്ച് ചന്ദ്രന്റെ ഏറ്റവും അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കും. ഇതിന് ആറ് ദിവസം വേണ്ടിവരും. 

തുടര്‍ന്ന്, ഘട്ടം ഘട്ടമായി ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയെത്തിക്കും. സെപ്തംബര്‍ 7ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാനെ ഇറക്കും. ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍ നിന്ന് റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com