ഇനി ചര്‍ച്ച പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രം ; നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി

ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് കശ്മീരിന്റെ വികസനത്തിന് വഴി തുറക്കുമെന്നും പ്രതിരോധമന്ത്രി
ഇനി ചര്‍ച്ച പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രം ; നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി

പഞ്ച്കുള : പാകിസ്ഥാനുമായുള്ള ചര്‍ച്ചയുടെ കാര്യത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇനി ചര്‍ച്ച പാക് അധീന കശ്മീരിന്റെ കാര്യത്തില്‍ മാത്രമാണ്. ഉഭയകക്ഷി ചര്‍ച്ച സാധ്യമാകണമെങ്കില്‍, പാകിസ്ഥാന്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഹരിയാനയിലെ പഞ്ച്കുളയില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി

കശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ആഗോള തലത്തില്‍ ഒറ്റപ്പെട്ടു. ഇന്ത്യ തെറ്റു ചെയ്തു എന്ന് പറഞ്ഞ് പാകിസ്ഥാന്‍ ലോകരാജ്യങ്ങളുടെ വാതിലില്‍ മുട്ടുകയാണ്. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് കശ്മീരിന്റെ വികസനത്തിന് വഴി തുറക്കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. 

ബാലാകോട്ടില്‍ ചെയ്തതിനേക്കാള്‍ വലിയ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അഭിപ്രായപ്പെട്ടു. ഇത് ബാലാകോട്ടിലെ നടപടി എന്താണെന്ന് ഇമ്രാന്‍ കൃത്യമായി അറിഞ്ഞു എന്നതിന് തെളിവാണ്. ആണവായുധം ആദ്യം ഉപയോഗിക്കില്ല എന്ന നയം എല്ലാക്കാലത്തേക്കുമുള്ളതല്ലെന്നും, ഭാവിയിലെ സാഹചര്യത്തിന് അനുസരിച്ച് അത് മാറിയേക്കാമെന്നും രാജ്‌നാഥ് സിങ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com