മേഘവിസ്‌ഫോടനം, കനത്തമഴ, രൗദ്രഭാവംപൂണ്ട് ടോണ്‍സ് നദി; അതീവ ജാഗ്രത (വീഡിയോ)

കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മേഖലയിലെ റോഡുകളെല്ലാം മുങ്ങിപ്പോയി
മേഘവിസ്‌ഫോടനം, കനത്തമഴ, രൗദ്രഭാവംപൂണ്ട് ടോണ്‍സ് നദി; അതീവ ജാഗ്രത (വീഡിയോ)

ഡെറാഡൂണ്‍ : മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ കനത്ത മഴ. ഉത്തരകാശി ജില്ലയിലെ മോരി തെഹ്‌സില്‍ മേഖലയിലാണ് മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മഴ കനത്ത നാശം വിതച്ചത്. കനത്ത മഴയും കാറ്റും മൂലം പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ന്നു. 

നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവിടേക്ക് എന്‍ഡിആര്‍ഫ്, സംസ്ഥാന ദ്രുതകര്‍മ്മസേന, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേന തുടങ്ങിയവയെ വിന്യസിച്ചതായി ഉത്തരകാശി ജില്ലാ മജിസ്‌ട്രേറ്റ് ആശിഷ് ചൗഹാന്‍ അറിയിച്ചു. 

കനത്ത മഴയെത്തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മേഖലയിലെ റോഡുകളെല്ലാം മുങ്ങിപ്പോയി. നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്തിനടിയിലാണ്. ടോണ്‍സ് നദി കരകവിഞ്ഞതിനെ തുടര്‍ന്ന്, ടികോച്ചി, ടുണി മാര്‍ക്കറ്റുകളും, സമീപ പ്രദേശങ്ങളും പ്രളയഭീതിയിലാണ്. മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com