മോദി സര്‍ക്കാരിനോട് വിയോജിപ്പുണ്ട്, എന്നാല്‍ 'കശ്മീരി'ല്‍ ഇല്ല; നിലപാടു വ്യക്തമാക്കി രാഹുല്‍

കേന്ദ്ര സര്‍ക്കാരിനോടു പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കശ്മീരിന്റെ കാര്യത്തില്‍ നിലപാടു വ്യക്തമാക്കാനാണ് ഇതു പറയുന്നതെന്ന് രാഹുല്‍
മോദി സര്‍ക്കാരിനോട് വിയോജിപ്പുണ്ട്, എന്നാല്‍ 'കശ്മീരി'ല്‍ ഇല്ല; നിലപാടു വ്യക്തമാക്കി രാഹുല്‍

ന്യൂഡല്‍ഹി: കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണെന്നും പാകിസ്ഥാനോ മറ്റേതെങ്കിലും രാജ്യമോ അതില്‍ ഇടപെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിനോടു പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും കശ്മീരിന്റെ കാര്യത്തില്‍ നിലപാടു വ്യക്തമാക്കാനാണ് ഇതു പറയുന്നതെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. 

കശ്മീര്‍ വിഷയത്തിലടക്കം സര്‍ക്കാരിനോട് തനിക്ക് പലകാര്യങ്ങളിലും വിയോജിപ്പുണ്ട്. പക്ഷേ ഒരു കാര്യം വ്യക്തമാക്കുകയാണ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം മാത്രമാണ്. അതില്‍ പാകിസ്ഥാനോ മറ്റേതെങ്കിലും വിദേശ രാജ്യമോ ഇടപടേണ്ടതില്ല. 

ജമ്മു കശ്മീരില്‍ സംഘര്‍ഷമുണ്ട്. പാകിസ്ഥാനാണ് അതിനു പിന്നില്‍. ലോകമെമ്പാടുമുള്ള ഭീകരതയുടെ പ്രധാന പിന്തുണക്കാരായ പാകിസ്ഥാന്റെ പിന്തുണയോടെയും പ്രേരണയോടെയും കൂടിയാണ് കശ്മീരില്‍ അക്രമം നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. 

കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം ഇതാദ്യമാണ് രാഹുല്‍ വിഷത്തില്‍ നിലാപടു വ്യക്തമാക്കുന്നത്. നേരത്തെ കശ്മീര്‍ സന്ദര്‍ശനത്തിന് പോയ അദ്ദേഹമടക്കമുള്ള പ്രതിപക്ഷ സംഘത്തെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. 

കശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. യുഎന്‍ നിരീക്ഷണത്തിലുള്ള കശ്മീര്‍  എങ്ങനെയാണ ്ഇന്ത്യയുടെ ആഭ്യന്തര കാര്യമാവുക എന്നായിരുന്നു അധീര്‍ രഞ്ജന്റെ പരാമര്‍ശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com