'എതിര്‍പ്പുള്ളവര്‍ പാകിസ്ഥാനിലേക്ക് പോവണം', ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്ര മന്ത്രി

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. കശ്മീരില്‍ വികസനം വരണം. പാക് അധീന കശ്മീരും ഒരുനാള്‍ നമ്മള്‍ എടുക്കും
'എതിര്‍പ്പുള്ളവര്‍ പാകിസ്ഥാനിലേക്ക് പോവണം', ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേന്ദ്ര മന്ത്രി

ഷില്ലോങ്: പ്രത്യേക സംസ്ഥാന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്ക് പോവണം എന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെ. കശ്മീര്‍ ജനത സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. 

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. കശ്മീരില്‍ വികസനം വരണം. പാക് അധീന കശ്മീരും ഒരുനാള്‍ നമ്മള്‍ എടുക്കും. അതാണ് ആഗ്രഹം എന്നും അത്താവാലെ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ശക്തമായ തീരുമാനം എടുത്ത പ്രധാനമന്ത്രിയേയും, ആഭ്യന്തര മന്ത്രിയേയും അത്താവാലെ അഭിനന്ദിച്ചു. 

ഷില്ലോങ്ങില്‍ താത്കാലിക അധ്യാപകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമണ സംഭവങ്ങളൊന്നും കശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യത്തിന്റെ സാന്നിധ്യം കാരണമാണ് ഇതെന്നും, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com