ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'; പ്രതികരണവുമായി ഇന്ദ്രാണി മുഖര്‍ജി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 29th August 2019 03:00 PM  |  

Last Updated: 29th August 2019 03:00 PM  |   A+A-   |  

 

മുംബൈ:  ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ മുന്‍കേന്ദ്രമന്ത്രി പി ചിദംബരം അറസ്റ്റിലായതില്‍ പ്രതികരണവുമായി ഐ എന്‍ എക്‌സ് മീഡിയാ സഹസ്ഥാപക ഇന്ദ്രാണി മുഖര്‍ജി. 

ചിദംബരത്തിന്റെ അറസ്റ്റ് 'നല്ല വാര്‍ത്ത'യാണെന്ന് അവര്‍ മുംബൈയില്‍ കോടതിക്കു പുറത്ത് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പ്രതികരിച്ചു. ഐ എന്‍ എക്‌സിന്റെ സഹസ്ഥാപകയായ ഇന്ദ്രാണി നിലവില്‍ മകളെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലാണ്. ഐ എന്‍ എക്‌സ് മീഡിയാ കേസില്‍ ഇന്ദ്രാണി മാപ്പുസാക്ഷിയായതോടെയാണ് ചിദംബരത്തിന്റെ അറസ്റ്റിന് വഴിതെളിഞ്ഞത്. 

2007ല്‍ ഇന്ദ്രാണിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയും ചേര്‍ന്നാണ് ഐ എന്‍ എക്‌സ് മീഡിയ സ്ഥാപിച്ചത്. ഇവര്‍ക്ക് അനുവദനീയമായതിലും കൂടുതല്‍ വിദേശനിക്ഷേപം ലഭിക്കാന്‍ ചിദംബരം വഴിവിട്ട സഹായങ്ങള്‍ ചെയ്തുവെന്നാണ് കേസ്. 2015ലാണ് മകള്‍ ഷീനാ ബോറയെ കൊലപ്പെടുത്തിയതിന് ഇന്ദ്രാണിയെ പോലീസ് അറസ്റ്റ് ചെയ്തത്.

Indrani Mukerjea, who turned approver in INX Media case, on being asked about arrest of P Chidambaram: It's good news that P Chidambaram has been arrested. (file pic) pic.twitter.com/McwrbOUZTP

— ANI (@ANI) August 29, 2019 >