മോദി, താങ്കളുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രളയം വന്നു; ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്തത് നീതികേട്: രാഹുല്‍

കേരളത്തില്‍ പ്രളയം നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിന്റെ പേരില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി
മോദി, താങ്കളുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ പ്രളയം വന്നു; ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്തത് നീതികേട്: രാഹുല്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പ്രളയം നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിന്റെ പേരില്‍  പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശവുമായി വയനാട് എംപി രാഹുല്‍ ഗാന്ധി. കേരളത്തിന് ദുരിതാശ്വാസ പാക്കേജ് അനുവദിക്കാത്തത് നീതികേടാണെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരോപിച്ചു. ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ ട്വീറ്റ് മറുപടിയായാണ് രാഹുല്‍ വിമര്‍ശവുമായി രംഗത്തെത്തിയത്.

'പ്രിയപ്പെട്ട മോദി, താങ്ങളുടെ ഗുരുവായൂര്‍ സന്ദര്‍ശനത്തിന് പിന്നാലെ കടുത്ത പ്രളയവും കേരളത്തിലെത്തി. ജീവഹാനിക്കും നാശനഷ്ടങ്ങള്‍ക്കും പ്രളയം കാരണമായി. ആ സമയത്ത് താങ്കള്‍ കേരളം സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ നന്നായിരുന്നു. ദുരിതത്തില്‍നിന്ന് കരകയറിയിട്ടില്ലാത്ത കേരളം ദുരിതാശ്വാസ പാക്കേജിനായി കാത്തിരിക്കുകയാണ്'. പ്രളയം നാശംവിതച്ച മാറ്റുസംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച പാക്കേജ് കേരളത്തിന് നിഷേധിക്കുന്നത് നീതിരാഹിത്യമാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കേരളം തനിക്ക് പ്രിയപ്പെട്ടതാണെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു മോദിയുടെ ട്വീറ്റ്. കേരളം സന്ദര്‍ശിക്കാന്‍ നിരവധി അവസരങ്ങള്‍ തനിക്ക് ലഭിച്ചിട്ടുണ്ട്. വലിയ ഉത്തരവാദിത്വം ജനങ്ങള്‍ വീണ്ടും തന്നെ ഏല്‍പ്പിച്ചതിന് പിന്നാലെ താന്‍ ആദ്യം ചെയ്തത് ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക എന്നതായിരുന്നുവെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പ്രളയത്തിനുശേഷം കേരളം സന്ദര്‍ശിക്കാത്തതിന്റെ പേരില്‍ രൂക്ഷ വിമര്‍ശമിന്നയിച്ച് രാഹുല്‍ രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com