'ഒരു സിനിമാ ടിക്കറ്റിന്റെ പണമെങ്കിലും തരാമോ'; ഇന്ത്യക്കാരോട് അഭ്യര്‍ഥനയുമായി വിക്കിപീഡിയ

ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ധന സഹായ അഭ്യര്‍ഥനയുമായി വിക്കിപീഡിയ
'ഒരു സിനിമാ ടിക്കറ്റിന്റെ പണമെങ്കിലും തരാമോ'; ഇന്ത്യക്കാരോട് അഭ്യര്‍ഥനയുമായി വിക്കിപീഡിയ

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് മുന്നില്‍ ധന സഹായ അഭ്യര്‍ഥനയുമായി വിക്കിപീഡിയ. നിങ്ങള്‍ കാണുന്ന ഒരു സിനിമാ ടിക്കറ്റിന്റെ പണമെങ്കിലും തരാമോയെന്ന അഭ്യര്‍ഥനയുമായാണ് വിക്കിപീഡിയ രംഗത്തെത്തിയിരിക്കുന്നത്. സാമ്പത്തിക ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വിവര ശേഖരയിടമാണ് വിക്കിപീഡിയ.

വര്‍ഷത്തില്‍ ഒരിക്കല്‍ ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന സംഭാവനകളാണ് പരസ്യങ്ങളില്ലാതെ വിവര ശേഖരണത്തിന് ഉപയോഗിക്കുന്ന വിക്കിപീഡിയയുടെ പ്രധാന വരുമാനം. എന്നാല്‍ കുറച്ച് കാലങ്ങളായി ഇന്ത്യയില്‍ നിന്ന് ലഭ്യമാകുന്ന സഹായത്തില്‍ വ്യാപകമായ രീതിയില്‍ കുറവ് വന്നിട്ടുണ്ട്. ഇതോടെയാണ് അഭ്യര്‍ത്ഥനമായി അവര്‍ രംഗത്തെത്തിയത്. ഇന്ത്യയിലെ വിജ്ഞാന കാംക്ഷികള്‍ക്ക് ആശംസകള്‍ എന്ന് തുടങ്ങുന്ന കുറിപ്പ് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ മിക്ക കമ്പ്യൂട്ടറുകളിലുമെത്തിയത്. 

''ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് വിക്കിപീഡിയ എന്ന് അറിയാമല്ലോ. ഞങ്ങള്‍ പരസ്യം ചെയ്യാറില്ല അതുപോലെ ഓഹരിയുടമകളുമില്ല. വായനക്കാരില്‍ നിന്നുള്ള സംഭാവനയാണ് വിക്കിപീഡിയയുടെ വരുമാനം. പക്ഷം പിടിക്കാതെയുള്ള വിവരങ്ങള്‍ നിങ്ങളിലെത്തിക്കാന്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന നിരവധിപ്പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. നിങ്ങളുടെ സംഭാവനയ്ക്ക് വലിയൊരു തരത്തില്‍ ആ പ്രസ്ഥാനത്തെ സഹായിക്കാന്‍ സാധിക്കും. ഭാവി തലമുറകള്‍ക്ക് വേണ്ടി ഈ പ്രസ്ഥാനത്തെ ജീവിപ്പിച്ച് നിര്‍ത്താന്‍ അത് ആവശ്യമാണ്. ഈ കുറിപ്പ് ലഭിക്കുന്നവര്‍ 150 രൂപ സംഭാവന നല്‍കാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ ഒരു സിനിമാ ടിക്കറ്റിന്റെ തുക മാത്രമാണ് ഞങ്ങള്‍ക്ക് ആവശ്യമായത്. വിക്കി പീഡിയയുടെ വളര്‍ച്ചക്കായി ഒരു നിമിഷം ഉപയോഗിക്കൂ നന്ദി''- കുറിപ്പില്‍ അവര്‍ വ്യക്തമാക്കി.  വ്യക്തമാക്കുന്നത്''. 

2001 ജനുവരി 15നാണ് വിക്കിപീഡിയ ആരംഭിച്ചത്. അത് ഇംഗ്ലീഷിലായിരുന്നു. പിന്നീട്  തുടര്‍ച്ചയായി മറ്റനേകം ലോക ഭാഷകളിലും വിക്കി പതിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു. നിലവില്‍ മലയാളം ഉള്‍പ്പടെ 185 ലേറെ ലോക ഭാഷകളില്‍ വിക്കിപീഡിയയില്‍ വിവരങ്ങള്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com