കേന്ദ്ര സര്‍ക്കാരിനെതിരേ കർഷകസംഘടനകളും; ജനുവരി എട്ടിന് ഗ്രാമീണ ബന്ദ്  

ഇതേ ​ദിവസം തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്
കേന്ദ്ര സര്‍ക്കാരിനെതിരേ കർഷകസംഘടനകളും; ജനുവരി എട്ടിന് ഗ്രാമീണ ബന്ദ്  

കൊച്ചി: കേന്ദ്ര സര്‍ക്കാരിനെതിരേ തൊഴിലാളി സംഘടനകൾ ജനുവരി എട്ടാം തിയതി നടത്തുന്ന പ്രക്ഷോഭത്തിനൊപ്പം രാജ്യത്തെ കർഷകസംഘടനകളും ചേരുന്നു. ജനുവരി എട്ടിന് ​ഗ്രാമീണ ബന്ദ് നടത്താനാണ് കർഷകസംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമറ്റി (എ ഐ കെ എസ് സി സി) തീരുമാനം. ഇതേ ​ദിവസം തൊഴിലാളി സംഘടനകൾ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. 

സ്വാമിനാഥൻ കമ്മീഷൻ ശുപാർശ ചെയ്ത താങ്ങുവില നടപ്പാക്കുക, കർഷക കടമുക്തി, വിള ഇൻഷുറൻസ് കാര്യക്ഷമമാക്കുക, വനാവകാശനിയമം നടപ്പാക്കുക, പ്രകൃതിദുരന്തങ്ങളിൽ കൃഷിനാശം നേരിട്ടവർക്ക് അടിയന്തര നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ​ഗ്രാമീണ ബന്ദെന്ന് എഐകെഎസ് സിസി കൺവീനർ വി എം സിങ് പറഞ്ഞു. 

പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണമടക്കമുള്ള കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നടപടികള്‍ക്കെതിരേയാണ് സംയുക്ത ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്. ഇതിന് മുന്നോടിയായി ഡിസംബര്‍ അവസാന വാരം കേരളത്തില്‍ മേഖലാ ജാഥകള്‍ സംഘടിപ്പിക്കുമെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തെക്കന്‍ കേരളത്തില്‍ ആര്‍ ചന്ദ്രശേഖരനും, മദ്ധ്യകേരളത്തില്‍ സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീമും, വടക്കന്‍ കേരളത്തില്‍ എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി രാജേന്ദ്രനും ജാഥകള്‍ക്ക് നേതൃത്വം നല്‍കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com