മിഠായി നല്‍കി കൂട്ടിക്കൊണ്ടുപോയി, കര്‍ണാടകയില്‍ കുഞ്ഞിനെ പീഡിപ്പിച്ചു കൊന്നു; അയല്‍വാസി അറസ്റ്റില്‍

ഒന്‍പത് വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ബംഗളൂരു: ഒന്‍പത് വയസുകാരിയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കര്‍ണാടകയിലെ കലബുര്‍ഗിയിലാണ് സംഭവം.

സംഭവത്തില്‍ അയല്‍വാസിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മിഠായി നല്‍കി വീട്ടില്‍ നിന്ന് കുട്ടിയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഗ്രാമത്തിലെ കനാലിന് അരികിലുളള കുറ്റിക്കാട്ടില്‍ നിന്നുമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com