'ഉള്ളി വില കുറച്ചിട്ടു തന്നെ കാര്യം'; കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കും; കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം
'ഉള്ളി വില കുറച്ചിട്ടു തന്നെ കാര്യം'; കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കും; കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: വിലക്കയറ്റം നിയന്ത്രിക്കാന്‍ കൂടുതല്‍ സവാള ഇറക്കുമതി ചെയ്യാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഈജിപ്ത്, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ സവാള ഇളക്കുമതി ചെയ്യാനാണ് തീരുമാനം. ഈജിപ്തില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ നേരത്തെ തീരുമാനിച്ചതിന് പുറമേയാണിത്. നാഫെഡ് വഴി രാജ്യത്തെ കര്‍ഷകരില്‍ നിന്ന് സവാള നേരിട്ട് സംഭരിക്കും. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യും. അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ പിയൂഷ് ഗോയല്‍, നരേന്ദ്ര സിങ് തോമര്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് പി.കെ സിന്‍ഹ എന്നിവര്‍ പങ്കെടുത്തു.

വിപണിയില്‍ കൃത്യമായ നിരീക്ഷണത്തിന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കും. ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ഭക്ഷ്യ പൊതുവിതരണമന്ത്രാലയം കത്തയച്ചു. സസ്യാഹാരിയായതുകൊണ്ട് താന്‍ ഉള്ളി കഴിക്കാറില്ലെന്നും അതുകൊണ്ട് വിലക്കയറ്റത്തെക്കുറിച്ച് അറിയില്ലെന്നും കേന്ദ്രമന്ത്രി അശ്വനി കുമാര്‍ ചൗബേയുടെയും ഉള്ളിയും വെളുത്തുള്ളിയും അധികം കഴിക്കാറില്ലെന്നും ഉള്ളി അധികം ഉപയോഗിക്കാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന ധനമന്ത്രിയുടെയും പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.

ഉള്ളിവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച ശേഷം താന്‍ പറഞ്ഞ ഒരു പരാമര്‍ശം വളച്ചൊടിച്ചുവെന്ന് ധനമന്ത്രി ഇന്ന് രാജ്യസഭയില്‍ വിശദീകരിച്ചു. തന്നെ സാധാരണക്കാരുമായി ബന്ധമില്ലാത്ത മേല്‍ത്തട്ടുകാരിയാക്കാന്‍ പ്രതിപക്ഷം ശ്രമിച്ചുെവന്നും നിര്‍മല കുറ്റപ്പെടുത്തി. അതിനിടെ ആന്ധ്രയിലെ വിജയനഗരത്തില്‍ ന്യായവിലകേന്ദ്രത്തില്‍ സ്ത്രീകളടക്കം തിക്കും തിരക്കുമുണ്ടാക്കി തമ്മിലടിയില്‍ കലാശിച്ചു. ഈ കാഴ്ച്ചകള്‍ രാജ്യം നേരിടുന്ന അസാധാരണ സാഹചര്യം വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com