രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഉന്നാവോ ; പെണ്‍കുട്ടിയെ കൂട്ട ബലാല്‍സംഗം ചെയ്തു, തീകൊളുത്തി, അതീവ ഗുരുതരം

പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ഉന്നാവോ (യുപി) : തെലങ്കാനയില്‍ വനിതാ മൃഗഡോക്ടറെ പീഡിപ്പിച്ചുകൊലപ്പെടുത്തിയശേഷം കത്തിച്ചകേസില്‍ രാജ്യവ്യാപകമായ പ്രതിഷേധം പടരുന്നതിനിടെ, രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബലാല്‍സംഗം. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. റായ്ബറേലിയേക്ക് പോകുകയായിരുന്ന യുവതിയെ അക്രമിസംഘം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിന് പുറത്തുവെച്ച് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അക്രമി സംഘത്തിലുണ്ടായിരുന്ന അഞ്ചുപേരില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഇതേത്തടുര്‍ന്ന് വിദഗ്ധ ചികില്‍സയ്ക്കായി യുവതിയെ ലക്‌നൗവിലേക്ക് മാറ്റിയിട്ടുണ്ട്. പെണ്‍കുട്ടിയെ അക്രമികള്‍ നേരത്തെ പീഡിപ്പിച്ചിരുന്നു. ഇതില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് തീ കൊളുത്തിയതെന്നുമാണ് പൊലീസിന്‍രെ നിഗമനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com