ദരിദ്രനായ ഒരു മനുഷ്യന് പരാതിയുമായി സുപ്രീം കോടതിയിലും ഹൈക്കോടതിയിലും എത്താനാവുമോ?; ആശങ്ക തുറന്നുപറഞ്ഞ് രാഷ്ട്രപതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th December 2019 08:40 PM  |  

Last Updated: 07th December 2019 08:40 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നിയമപ്പോരാട്ടങ്ങള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാകുന്നുവെന്ന ആശങ്ക പങ്കുവെച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേസ് നടത്തിപ്പിന് വന്‍ തുക ചെലവാകുന്നു. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ സാധിക്കുന്നില്ലെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. രാജസ്ഥാന്‍ ഹൈക്കോടതിയുടെ പുതിയ കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി

പാവപ്പെട്ടവനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനും പരാതിയുമായി എത്താന്‍ കഴിയുന്ന സാഹചര്യമുണ്ടോയെന്ന് രാഷ്ട്രപതി ചോദിച്ചു. എല്ലാവര്‍ക്കും നീതി ഉറപ്പാക്കുക എന്നതാണ് ഭരണഘടന നമുക്ക് നല്‍കിയിട്ടുള്ള ഉത്തരവാദിത്വമെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.  

ഏതെങ്കിലുമൊരു ദരിദ്രനായ ഒരു മനുഷ്യന് പരാതിയുമായി വരാന്‍ സാധിക്കുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. നീതിക്കായുള്ള പോരാട്ടത്തിന്റെ ചിലവിനെക്കുറിച്ച് മഹാത്മഗാന്ധിയും ആശങ്കപ്പെട്ടിരുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു