15കാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി അക്രമിസംഘം, നഗ്നയാക്കി ബലാത്സംഗം ചെയ്യാന്‍ ശ്രമം; അമ്മയുടെ നിലവിളി, രക്ഷകരായി ബൈക്ക് യാത്രക്കാര്‍

അമ്മയ്ക്ക് ഒപ്പം ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: അമ്മയ്ക്ക് ഒപ്പം ബസ് കാത്തുനിന്ന പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ ബൈക്ക് യാത്രക്കാര്‍ 15 വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷിച്ചു.സംഭവത്തില്‍ പ്രതികള്‍ക്കെതിരെയുളള പരാതിയില്‍ നടപടി എടുക്കാന്‍ പൊലീസ് കാലതാമസം വരുത്തിയതായി പരാതി ഉയര്‍ന്നിട്ടുണ്ട്.

ഉത്തര്‍പ്രദേശ്പിലിബത്തില്‍ നവംബര്‍ 17നാണ് സംഭവം. അമ്മയ്ക്ക് ഒപ്പം ബസ് കാത്തുനിന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അക്രമിസംഘം കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വിവസ്ത്രയാക്കി ബലാത്സംഗം ചെയ്യാനുളള ശ്രമത്തിനിടെ, ബൈക്ക് യാത്രക്കാര്‍ പെണ്‍കുട്ടിയുടെ രക്ഷയ്ക്ക് എത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് കാറിനെ പിന്തുടര്‍ന്ന് ബൈക്ക് യാത്രക്കാര്‍ പെണ്‍കുട്ടിയെ രക്ഷിക്കുകയായിരുന്നു. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചില്ല.

പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം അന്ന് തന്നെ പരാതി നല്‍കിയിട്ടും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം വരുത്തിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം നടന്ന് മൂന്നാഴ്ച കഴിഞ്ഞ് എസ്പിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ശനിയാഴ്ച പൊലീസ്് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പോക്‌സോ വകുപ്പ് ചുമത്തി അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

പ്രതികളില്‍ നാലുപേരില്‍ രണ്ടുപേര്‍ പ്രദേശവാസികളാണെന്ന് തിരിച്ചറിഞ്ഞതായി പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ ഇവര്‍ മാസങ്ങളോളം ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളില്‍ പോകാന്‍ വരെ പെണ്‍കുട്ടി ഭയപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നുവെന്ന് കാണിച്ച് ആഴ്ചകള്‍ക്ക് മുന്‍പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതായും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ ലക്ഷ്യം വച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com