ഉള്ളി മാത്രമല്ല, പച്ചക്കറി വിലയും ഉയരും; രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതായി റിപ്പോർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 09:11 PM  |  

Last Updated: 12th December 2019 09:11 PM  |   A+A-   |  

vegs

 

ന്യൂഡൽഹി: രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമായതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ. ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് രണ്ടക്കത്തിലെത്തിയതായി സ്റ്റാറ്റിറ്റിക്കൽ ഓഫീസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ചില്ലറ വ്യാപാര രംഗത്തെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 2016 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. 5.54 ശതമാനമാണ് നവംബറിലെ നിരക്ക്. ഒക്ടോബറിൽ ഇത് 4.62 ശതമാനമായിരുന്നു. ഭക്ഷ്യവിലക്കയറ്റം ഒക്ടോബറിൽ 7.89 ശതമാനമായിരുന്നു. നവംബറിൽ ഇത് 10.01% ശതമാനമായി ഉയര്‍ന്നു.

പഴവര്‍ഗങ്ങളുടെ കാര്യത്തിൽ വിലക്കയറ്റം 0.83 ശതമാനത്തിൽ നിന്ന് 4.08 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബ‍ര്‍ മുതൽ പച്ചക്കറിക്ക് വൻ വിലക്കയറ്റമാണ് രാജ്യത്തെമ്പാടും ഉണ്ടായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സെപ്തംബറിൽ 5.40 ശതമാനമായിരുന്നു വിലക്കയറ്റം. നവംബറായപ്പോഴേക്കും ഇത് 36 ശതമാനമായി.