പത്താംക്ലാസുകാരന്‍ കാറുമായി റോഡില്‍; വീഡിയോ വൈറലായി;  പിഴയിട്ട് പൊലീസ്

പത്തുവയസ്സുകാരന്‍ കാറില്‍ നിറച്ച് ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുന്നതാണ് വിഡിയോ 
പത്താംക്ലാസുകാരന്‍ കാറുമായി റോഡില്‍; വീഡിയോ വൈറലായി;  പിഴയിട്ട് പൊലീസ്

കുട്ടി ഡ്രൈവര്‍മാര്‍ നമ്മുടെ നിരത്തുകളില്‍ വ്യാപകമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചാല്‍ രക്ഷിതാക്കള്‍ക്ക് ശിക്ഷ നല്‍കാന്‍ പുതിയ നിയമമുണ്ടെങ്കിലും കുട്ടികളുടെ ഡ്രൈവിങിന് ഒട്ടും കുറവില്ല. ചെറുപ്രായത്തില്‍ തന്നെ വാഹനമോടിക്കുന്ന അദ്ഭുതബാലന്‍മാരായി വശരണം എന്ന രക്ഷിതാക്കളുടെ ചിന്തകള്‍ തന്നെയാണ് ഈ നിയമലംഘനത്തിന് കാരണം.  

ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ. ഹൈദരബാദിലെ നിരത്തിലാണ് കുട്ടി ഡ്രൈവറുടെ കാറോട്ടം.  പത്തുവയസ്സുകാരന്‍ കാറില്‍ നിറച്ച് ആളുകളുമായി തിരക്കുള്ള റോഡിലൂടെ വാഹനമോടിക്കുന്നതാണ് വിഡിയോ. ഹൈദരാബാദി ഔട്ടര്‍റിങ് റോഡില്‍ സംഭവിച്ച കാര്യം എന്ന് കാണിച്ച് ട്വിറ്ററില്‍ ടൈഗര്‍ നീലേഷ് എന്നയാളാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

സ്ഥലവും സമയവും തീയതിയും സഹിതം പുറത്തുവന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കാര്‍ ഉടമയ്ക്ക് പൊലീസ് പിഴ ചുമത്തി.  പുതിയ മോട്ടര്‍ വാഹന നിയമപ്രകാരം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിച്ചല്‍ രക്ഷിതാക്കള്‍ക്കോ, വാഹന ഉടമയ്‌ക്കോ 25000 രൂപ പിഴയും മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷയും ലഭിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com