പാത്രത്തില്‍ തല കുടുങ്ങി മൂന്നു വയസ്സുളള കുഞ്ഞ്, അരമണിക്കൂര്‍ നിലവിളി; രക്ഷയ്ക്ക് എത്തി നാട്ടുകാര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th December 2019 12:26 PM  |  

Last Updated: 12th December 2019 12:26 PM  |   A+A-   |  

 

ജയ്പൂര്‍: സ്റ്റീല്‍ പാത്രത്തില്‍ തല കുടുങ്ങി മൂന്നു വയസ്സുളള കുഞ്ഞ്. പാത്രം മുറിച്ച് കുട്ടിയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

രാജസ്ഥാന്‍ ജയ്പൂര്‍ ജലോറിലാണ് സംഭവം. പാത്രത്തില്‍ തല കുടുങ്ങിയ കുട്ടി നിലവിളിച്ചു. ഉടനെ നാട്ടുകാര്‍ രക്ഷയ്ക്ക് എത്തുകയായിരുന്നു.

അരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ ഏറെ പ്രയാസപ്പെട്ടാണ് കുട്ടിയുടെ തല സ്റ്റീല്‍ പാത്രത്തില്‍ നിന്ന് പുറത്തെടുത്തത് എന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടി സുരക്ഷിതമാണെന്നും നാട്ടുകാര്‍ പറയുന്നു.