ബിരിയാണി വില്‍പ്പനക്കാരനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി ക്രൂരമര്‍ദനം; അക്രമികള്‍ക്കായി തെരച്ചില്‍ (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th December 2019 01:28 PM  |  

Last Updated: 15th December 2019 01:28 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ബിരിയാണി വില്‍പ്പനക്കാരനെ അക്രമിസംഘം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആവര്‍ത്തിച്ച് മുഖത്ത് അടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഡല്‍ഹിയില്‍ നിന്ന് 66 കിലോമീറ്റര്‍ അകലെ ഗ്രേറ്റര്‍ നോയിഡയിലെ റാബുപുരയില്‍ വെളളിയാഴ്ചയാണ് സംഭവം. ബിരിയാണി വില്‍പ്പനക്കാരനായ 43കാരന്റെ മുഖത്ത് തുടര്‍ച്ചയായി അടിക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. യുവാവിന്റെ മുഖത്ത് ഭീതി നിഴലിക്കുന്നത് കാണാം. തുടര്‍ച്ചയായ അടിയേറ്റ് പിന്നോട്ടുപോയ യുവാവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി വീണ്ടും മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

മര്‍ദ്ദിക്കുന്നതിനിടയില്‍ അക്രമിസംഘം അസഭ്യവും പറയുന്നുണ്ട്.തൊട്ടടുത്ത് നില്‍ക്കുന്നവര്‍ ഭയത്തോടെ മര്‍ദനം നോക്കിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ കേസ്് രജിസ്്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറയുന്നു.